കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കേസിലെ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പിന്മാറി. ഇന്നലെ കേസിന്റെ പ്രാരംഭവാദം തുടങ്ങിയ ഉടനെ രാഹുലിന്റെ അഭിഭാഷകന്‍ പി എസ് ചമ്പനേരി കേസില്‍ ഉടനടി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. എന്നാല്‍ സ്വകാര്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് ആവശ്യമില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു.
ഇതോടെയാണ് കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി ജഡ്ജി ഗീതാ ഗോപി അറിയിച്ചത്. വിഷയം ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടുന്നതായും അവര്‍ പറഞ്ഞു. മാര്‍ച്ച് 23നാണ് സൂറത്ത് മജിസ്ട്രേറ്റ് കോടതി മാനനഷ്ടക്കേസില്‍ രാഹുല്‍ കുറ്റക്കാരാനാണെന്ന് വിധിച്ചത്. രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ച കോടതി വിധിയെത്തുടര്‍ന്ന് രാഹുലിന്റെ എംപി സ്ഥാനം റദ്ദാക്കിയിരുന്നു.
English Summary;Rahul Gandhi case: High Court judge withdraws
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.