18 November 2024, Monday
KSFE Galaxy Chits Banner 2

മോട്ടോർ വാഹനവകുപ്പിന്റെ കരുതലിൽ ‘ഗോത്ര സേവ’യിലൂടെ സാരഥികളെത്തും

എവിൻ പോൾ
April 26, 2023 9:23 pm

സംസ്ഥാനത്ത് ആദ്യമായി ആദിവാസി കുടികളിലെത്തി വാഹനം ഓടിക്കുവാൻ പരിശീലനം നൽകുന്ന മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള ‘ഗോത്ര സേവ’ പദ്ധതിക്ക് മാങ്കുളത്ത് തുടക്കം. ദേവികുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസും മാങ്കുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി മാങ്കുളത്തെ ശേവൽക്കുടിയിലാണ് ആരംഭിച്ചത്. പൊതുഗതാഗത സംവിധാനം ലഭ്യമാകാത്ത ആദിവാസി കുടികളിലെത്തി സുരക്ഷിത യാത്ര സംവിധാനം ഒരുക്കുവാനായി ഇവരെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഗോത്ര സേവ’ പദ്ധതി നടപ്പാക്കുന്നത്. ‘നാളെയുടെ സാരഥിയാകാൻ നമുക്കൊരുമിക്കാം’ ടാഗ് ലൈനോടുകൂടിയാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. കുടികളിലും മറ്റുമുള്ള യുവാക്കളെ ഗതാഗത നിയമ, ലംഘനങ്ങൾ സംബന്ധിച്ച് ബോധവാന്മാരാക്കി അവർക്ക് സൗജന്യമായി ലൈസൻസ് നൽകുകയാണ് ചെയ്യുന്നത്. 

ആദ്യഘട്ടം എന്ന നിലയിൽ മാങ്കുളം ശേവലുകുടിയിൽ ലേണേഴ്സ് പരിശീലനത്തില്‍ വിജയിച്ച 28 പേരെ നിയമങ്ങളും ചട്ടങ്ങളും പഠിപ്പിച്ച ശേഷം ടെസ്റ്റ് നടത്തി ലൈസൻസിന് അർഹരാക്കി. 29ന് വൈകീട്ട് 4ന് മാങ്കുളത്ത് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു ലൈസൻസ് വിതരണം ചെയ്യും. ഇവരിൽ രണ്ടുപേർ വനിതകളാണ്. 

അടിമാലിയിൽ പ്രവർത്തിക്കുന്ന ദേവികുളം സബ് ആർ ടി ഓഫിസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ കെ ദീപുവിന്റെ നേതൃത്വത്തിലാണ് ലൈസൻസ് നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. പദ്ധതിയുടെ തുടർച്ചയായി ഇടമലക്കുടി, മറയൂർ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. നാലു ചക്ര വാഹനങ്ങളിലും വൈകാതെ പരിശീലനം നൽകും. മറയൂർ മേഖലയിൽ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി കനവ് എന്ന പേരിലും പദ്ധതി നടപ്പാക്കുമെന്ന് എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവ് അറിയിച്ചു. 

Eng­lish Summary;‘Gotra Seva’ under the care of Motor Vehi­cles Department
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.