വരിക നീ മാതംഗി വീണ്ടുമീ വഴികളില്‍ ജാതിക്കോട്ടകള്‍ തകര്‍ത്തെറിയുക
ആനന്ദഭിക്ഷുകി തന്‍ വഴിയെ നടന്നു നീ ബുദ്ധന്‍െറ പാതകള്‍ പിന്‍തുടരുക
പ്രസേനജിത്തിനെപ്പോലും നിഷ്പ്രഭനാക്കി നീ
സാഹസിക കര്‍മ്മ പ്രയാണത്തിനാല്‍
പുതു പുതു നവോത്ഥാന പന്ഥാവ് വെട്ടി നീ
സ്ത്രീശാക്തീകപ്രതീകമായി
ജാതിയതു മര്‍ത്ത്യ നെ മൃഗത്തിലും താഴ്ത്തുന്ന നെറികെട്ട ചിന്തയെന്നും പഠിപ്പിച്ചു നീ
ആശാന്റെ സ്ത്രീ കഥാപാത്രത്തില്‍ മുന്നമാം ഉജ്വലപ്രതീകമായ് വിളങ്ങുന്നു നീ
സ്നേഹമാണഖിലസാരമൂഴിയില്‍ എന്നതാം കവിവാക്യമിന്നും ഉയര്‍ന്നു കേള്‍പ്പൂ
ജാതിയതു മര്‍ത്ത്യന്റെ രക്തത്തില്‍,മജ്ജയിലെവിടെ എന്ന ചോദ്യവും മുഴങ്ങിടുന്നു
എത്രയോ ജന്തുക്കള്‍ ദൈവത്തിന്‍ സൃഷ്ടികള്‍ ഭൂമിയിലിങ്ങനെ പിറവികൊള്‍വൂ
അവിയിലില്ലാത്തതാംജാതിയതു മര്‍ത്ത്യനില്‍ എങ്ങനെ പിറന്നെന്ന ബുദ്ധ ചോദ്യം
നൂറ്റാണ്ടു പിന്നിട്ടൊരാശാന്റെ ചോദ്യമായ്
ഉയരുന്നിന്നുമത് മര്‍ത്ഥ്യനുള്ളില്‍
ആകയാല്‍ വരികനീ മാതംഗി വീണ്ടുമീ ആശാന്‍െറ ചോദ്യത്തിനുത്തരം തേടി…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.