11 January 2026, Sunday

Related news

January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

കെ കെ ഷാജു കോണ്‍ഗ്രസ് വിട്ടു; സിപിഐ (എം)ല്‍ ചേരും

Janayugom Webdesk
തിരുവനന്തപുരം
May 3, 2023 4:11 pm

മുന്‍ എംഎല്‍എയും ദളിത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ കെ കെ ഷാജു കോണ്‍ഗ്രസ് വിട്ടു. . ഈ മാസം 12 ന് ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനത്തില്‍ വെച്ച് ഷാജു സിപിഐ(എം)ല്‍ ചേരും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഷാജുവിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഷാജു പൊതു പ്രവര്‍ത്തന രംഗത്തെത്തുന്നത്. തുടര്‍ന്ന് സിപിഐ(എം) ല്‍ അംഗമായി. കെ ആർ ഗൗരിയമ്മയെ പുറത്താക്കിയപ്പോൾ ഒപ്പം പാർട്ടി വിട്ട ഷാജു ജെഎസ്എസിൽ ചേർന്നു.

2001ലും 2006ലും പന്തളം മണ്ഡലത്തിൽ നിന്ന് ജെഎസ്എസ് എംഎൽഎയായിരുന്നു. ഗൗരിയമ്മ യുഡിഎഫ് വിട്ടപ്പോൾ ഒപ്പം പോകാതിരുന്ന ഷാജു പിന്നീട് കോൺഗ്രസിൽ ചേർന്ന് 2011ൽ മാവേലിക്കരയിൽ നിന്നും 2016ൽ അടൂരിൽ നിന്നും മത്സരിച്ചു. എന്നാൽ പരാജയപ്പെട്ടു.2021ല്‍ മാവേലിക്കരയില്‍ നിന്നും വീണ്ടും മത്സരിച്ചു 

Eng­lish Summary:
KK Sha­ju left Con­gress; Will join CPI(M)

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.