21 April 2025, Monday
KSFE Galaxy Chits Banner 2

Related news

March 26, 2025
March 26, 2025
March 21, 2025
February 27, 2025
February 20, 2025
January 1, 2025
December 11, 2024
December 9, 2024
December 6, 2024
November 18, 2024

15 വയസുകാരനായ ബാലന്‍ ഓടിച്ച വാഹനമിടിച്ച് 11 വയസുകാരിയായ പെണ്‍കുട്ടി മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
May 3, 2023 4:59 pm

പതിനഞ്ചു വയസുകാരനായ ബാലന്‍ ഓടിച്ചവാഹനമിടിച്ച് പതിനൊന്നു വയസുകാരിയായ പെണ്‍കുട്ടി മരിച്ചു. തമിഴ് നാട്ടിലെ തിരുപ്പൂരിലാണ് സംഭവം.കഴിഞ്ഞ ദിവസം നല്ലൂരിന് സമീപം കാറില്‍ സ്ക്കൂളിലേക്ക് പോവുകയായിരുന്ന 15 വയസുകാരന്‍റെ കാറാണ് നിയന്ത്രണം വിട്ട് പെണ്‍കുട്ടിയെ ഇടിച്ചത്.

റോഡിലൂടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇടിച്ചത്. ആണ്‍കുുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തുതേനി സ്വദേശികളായ ആദിനാരായണൻ്റെയും ഗോമതിയുടെയും മകളാണ് മരിച്ച ദീപിക. സ്കൂൾ അവധിയായിരുന്നതിനാൽ ഇവരുടെ മൂന്ന് മക്കളും പിതാവിൻ്റെ സ്ഥാപനത്തില്‍ പോവാറുണ്ടായിരുന്നു. ഇങ്ങനെ ദീപിക പോകുന്നതിനിടെയാണ് കുട്ടി കാറിടിച്ച് മരിച്ചത്.

തുടർന്ന് കോപാകുലരായ നാട്ടുകാർ ഓടിക്കൂടി ഡ്രൈവറെ മർദിക്കാനൊരുങ്ങിയപ്പോൾ ഡ്രൈവർ സീറ്റിൽ ആൺകുട്ടിയെ കണ്ടു. നാട്ടുകാർ പിന്നീട് കുട്ടിയെ പൊലീസിൽ ഏല്പിച്ചു.മോട്ടോർ വാഹന നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം തമിഴ്‌നാട് പോലീസ് കേസെടുത്തു.

Eng­lish Summary:
An 11-year-old girl died after being hit by a vehi­cle dri­ven by a 15-year-old boy

You may also like this video: 

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.