22 January 2026, Thursday

Related news

January 19, 2026
January 17, 2026
January 17, 2026
January 16, 2026
January 4, 2026
December 31, 2025
December 31, 2025
December 29, 2025
December 29, 2025
December 28, 2025

കോളജ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികള്‍ കണ്ണൂരില്‍ പൊലീസ് പിടിയിലായി

Janayugom Webdesk
തിരുവനന്തപുരം
May 4, 2023 12:53 pm

കോട്ടാംപട്ടി ഗൗരിനഗറിലെ അപ്പാര്‍ട്ട്മെന്‍റില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികള്‍ കണൂരില്‍ പിടിയിലായി. ഇടയാര്‍പാളയം സ്വദേശി സുജയ് ഭാര്യ രേഷ്മ എന്നിവരെയാണ് കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രേഷ്മ മലയാളയാണ്.

കോയമ്പത്തൂര്‍ ഇടയാര്‍പാളയം സ്വദേശിയും സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയുമയ സുബ്ബലക്ഷ്മിയാണ് കോല്ലപ്പട്ടത്. ഇവര്‍ക്ക് ഇരുപതു വയസുണ്ട് .സുബ്ബലക്ഷ്മിയെ മേയ് രണ്ടിനാണ് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈ‍ൻ വ്യാപാരിയായ സുജയിന്റെ അപ്പാർട്ട്മെന്റിൽനിന്ന് രാത്രിയോടെ പെൺകുട്ടിയുടെ അലർച്ച കേട്ട അയൽവാസികൾ വിവരം അറിയിച്ചതനുസരിച്ചു മഹാലിംഗപുരം പൊലീസ് സ്ഥലത്തെത്തിയപ്പോഴാണു മൃതദേഹം കണ്ടത്. 

കൊലപാതകത്തിനു ശേഷം സുജയും രേഷ്മയും ബൈക്കിൽ നാടു വിടുകയായിരുന്നുവെന്നാണ് സൂചന. ഇരുവരും കണ്ണൂർ ജില്ലയിൽ പ്രവേശിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് എസിപിയുടെ നിർദ്ദേശപ്രകാരം പൊലീസ് പരിശോധന നടത്തുകയായിരുന്നു.ടൗൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജിൽനിന്ന് പുലർച്ചയോടെ ഇരുവരെയും പിടികൂടിയത്.ഇവരെ തമിഴ്നാട് പൊലീസിനു കൈമാറി.

Eng­lish Summary:
A cou­ple accused in the case of mur­der­ing a col­lege stu­dent has been arrest­ed by the police in Kannur

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.