4 May 2024, Saturday

Related news

May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024
April 27, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024

എസ്‌സിഒ യോഗത്തിന് തുടക്കം; ഇന്ത്യാ- ചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

Janayugom Webdesk
പനാജി
May 4, 2023 10:42 pm

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങുമായി ചര്‍ച്ച നടത്തി. ഗോവയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയ്ക്കിടെയായിരുന്നു ചര്‍ച്ച. കിഴക്കന്‍ ലഡാക്കില്‍ നിലനില്‍ക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യം പരിഹരിക്കാനും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താനും അദേഹം ആവശ്യപ്പെട്ടു. 

വിശദമായ ചര്‍ച്ചയാണ് വിഷയത്തില്‍ നടന്നതെന്നും അതിര്‍ത്തി സംബന്ധിച്ച രാജ്യത്തിന്റെ ആശങ്ക ചൈനീസ് വിദേശകാര്യ മന്ത്രിയെ ധരിപ്പിച്ചതായും ചര്‍ച്ചയ്ക്കശേഷം ജയശങ്കര്‍ ട്വീറ്റ് ചെയ്തു. ഷാങ്ഹായി സഹകരണ ഉച്ചകോടി സമ്മേളനത്തില്‍ പങ്കെടുക്കാനായി പകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭുട്ടോ സര്‍ദാരിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും ഇന്ത്യയിലെത്തിയിട്ടുണ്ട്. 2011 നു് ശേഷം ആദ്യമായാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുന്നത്. 

Eng­lish sum­ma­ry: SCO meet­ing begins; For­eign Min­is­ters of India and Chi­na held talks
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.