ട്രാന്‍സ്മാന്‍ പ്രവീണിന്റെ മരണത്തിന് ഉത്തരവാദികളായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ട്രാന്‍സ് ഫോബിക് വ്യക്തികള്‍ എന്നിവര്‍ക്ക് എതിരെ കൃത്യമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സാമൂഹികനീതിവകുപ്പ് മന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി.
ഒരു സാമൂഹ്യ സംഘടനയാണ് പരാതി നല്‍കിയത്. പ്രവീണിന്റെ വ്യക്തി ജീവിതത്തെ അപമാനിച്ചു കൊണ്ട് വാര്‍ത്തകള്‍ നല്‍കിയ ഓണ്‍ലൈന്‍ പത്രങ്ങളും അവനെ അധിക്ഷേപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകളും കമന്റുകളും ഇട്ട വ്യക്തികളാണ് മരണത്തിന്റെ പ്രാഥമികമായ കാരണമെന്ന് സംഘടന പരാതിയില്‍ ആരോപിച്ചു.വ്യാഴാഴ്ച രാവിലെയാണ് തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിനെ കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ട്രാന്‍സ് വ്യക്തികളായ പ്രവീണ്‍ നാഥും റിഷാനയും കഴിഞ്ഞ പ്രണയദിനത്തില്‍ വിവാഹിതരായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്നതായുള്ള വാര്‍ത്തകള്‍ സാമഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.റിഷാനയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റായിരുന്നു വാര്‍ത്തക്ക് കാരണം. എന്നാല്‍ തങ്ങള്‍ വിവാഹമോചിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് പ്രവീണ്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റും പ്രവീണ്‍ പിന്‍വലിച്ചിരുന്നു.
സാധാരണഗതിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കിടയിലുള്ളതെന്നും വിവാഹമോചനത്തെ പറ്റി ചിന്തിച്ചിട്ടില്ലെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടത് വേദനയുണ്ടാക്കിയെന്നും പ്രവീണ്‍ പ്രതികരിച്ചിരുന്നു.ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത വന്നതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമായിരുന്നു പ്രവീണ്‍ നേരിട്ടത്
English Summary: Complaint to Chief Minister to take legal action against those responsible for Praveen’s death
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.