16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 14, 2025
April 14, 2025

കേരളസ്റ്റോറി; ഹര്‍ജികള്‍ തള്ളണമെന്ന് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍

Janayugom Webdesk
തിരുവനന്തപുരം
May 5, 2023 12:44 pm

കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരായ ഹര്‍ജികള്‍ പുനപരിശോധിക്കേണ്ടതില്ലെന്നും ഹര്‍ജികള്‍ തള്ളണമെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍. സെന്‍സര്‍ ബോര്‍ഡ് നിയമത്തിനെതിരായ ഭാഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കിയതിന് ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും സെന്‍സര്‍ ബോര്‍ഡ് മുംബൈ റീജിയണല്‍ ഓഫീസര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

കേരള സ്റ്റോറി എന്ന സിനിമക്കെതിരായ വാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് എന്താണ് തടസ്സമെന്ന് കോടതി ചോദിച്ചു. കൂടാതെ സാങ്കല്‍പികമായ കാര്യങ്ങളാണ് സിനിമക്കുള്ളിലുള്ളതെന്നും അത് എന്തിന് എതിര്‍ക്കണമെന്നും ഹൈക്കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്.

അതില്‍ ഇടപെടേണ്ടുന്നതിന്റെ ആവശ്യമെന്താണെന്നാണ് കോടതി ചോദിക്കുന്നത്.കോടതയില്‍ സെന്‍സര്‍ ബോര്‍ഡ് വിശദമായ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സെന്‍സര്‍ നിയമപ്രകാരമാണ് സിനിമക്ക് അനുമതി നല്‍കിയിട്ടുള്ളത്. എല്ലാ രേഖകളും വിശദമായി പരിശോധിച്ചിരുന്നു. ചലച്ചിത്ര പ്രവര്‍ത്തകര്‍ സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ സമര്‍പ്പിച്ച സിനിമക്ക് അതേപടി അനുമതി നല്‍കുകയായിരുന്നില്ല.

അതില്‍ ചില മാറ്റങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നു. ആ മാറ്റങ്ങളോടുകൂടിയാണ് സിനിമക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും പ്രദര്‍ശനത്തിന് അനുമതി നല്‍കുകയും ചെയ്തത്. കേരളത്തെ മോശമാക്കുന്നതോ കേരളത്തില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടാകുന്നതോ തരത്തിലുള്ള യാതൊന്നും ചിത്രത്തില്‍ വരരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് രേഖാമൂലം കോടതിയെ അറിയിച്ചിട്ടുണ്ട്.

Eng­lish Summary:

Ker­ala Sto­ry; Cen­sor Board in High Court to reject petitions

You may also like this video:

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.