21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 20, 2025
April 19, 2025
April 19, 2025
April 19, 2025
April 17, 2025
April 17, 2025
April 4, 2025
April 4, 2025
April 4, 2025

ലഹരിക്ക് അടിമയായ നടന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങി; സിനിമയിൽ അവസരം കിട്ടിയിട്ടും പേടി കാരണം മകനെ വിട്ടില്ല: ടിനി ടോം

Janayugom Webdesk
ആലപ്പുഴ
May 6, 2023 12:55 pm

മലയാള സിനിമയിൽ പലരും ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്ന് നടൻ ടിനി ടോം. പ്രമുഖ നടനൊപ്പം തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചെന്നും ഭയം മൂലം അതു വേണ്ടെന്നു വച്ചതെന്ന് വെളിപ്പെടുത്തി ടിനി. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ വച്ചാണ് ടിനിയുടെ പരാമർശം. മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഒരു പ്രമുഖ നടന്‍റെ മകന്റെ വേഷത്തില്‍ അഭിനയിക്കാനാണ് അവന്‍ അവസരം ലഭിച്ചത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലെന്ന് തന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. 

യുവതലമുറയെ ലഹരി മോശം അവസ്ഥയിലേക്ക് കൊണ്ടെത്തിക്കും എന്ന പേടിയായിരുന്നു ഭാര്യയ്ക്ക്. സിനിമയില്‍ പലരും ലഹരി ഉപയോഗിക്കാറുണ്ടെന്നും 16–18 വയസിലാണ് കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളൂവെന്ന് ടിനി പറഞ്ഞു. ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടുവെന്നും അദ്ദേഹത്തിന്‍റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങിയിരുന്നു. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നും പലരും പറയുന്നു.
ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരിയെന്ന് ടിനി ടോം പറഞ്ഞത്. കേരള പൊലീസിന്റെ ‘യോദ്ധാവ്’ എന്ന ബോധവൽക്കരണ പരിപാടിയുടെ അംബാസഡറാണ് നടന്‍ ടിനി ടോം. 

Eng­lish Summary;actor’s teeth began to crum­ble due to drug addic­tion; tini tom
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.