22 January 2026, Thursday

Related news

December 30, 2025
December 15, 2025
November 19, 2025
November 15, 2025
November 15, 2025
November 8, 2025
October 25, 2025
October 25, 2025
October 10, 2025
September 6, 2025

ജമ്മു കശ്മീരിൽ ഐഇഡിയുടെ വൻ ശേഖരം പിടികൂടി

Janayugom Webdesk
കശ്മീര്‍
May 7, 2023 5:57 pm

ജമ്മു കശ്മീരിൽ ഐഇഡിയുടെ വൻ ശേഖരം സുരക്ഷാ സേന പിടികൂടി. സംഭവത്തിൽ ഒരാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പുൽവാമയിലെ അരിഗാമിൽ താമസിക്കുന്ന ഇഷ്ഫാഖ് അഹമ്മദ് വാനിയാണ് അറസ്റ്റിലായതെന്ന് സുരക്ഷാ സേന അറിയിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്ഫോടക വസ്തു ഭീകരാക്രമണത്തിനായി എത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇത് കണ്ടെടുത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായതെന്ന് പൊലീസ് പറഞ്ഞു.

ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പുൽവാമയിൽ പരിശോധനക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. ഇവിടെ തെരച്ചിൽ നടത്തുന്നതിനിടെയാണ് അഞ്ച് കിലോ ഐഇഡി ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടനെ തന്നെ ഇത് നിർവീര്യമാക്കി. മെയ് 5 ന് കശ്മീരിലെ രജൗരിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യുവരിച്ചിരുന്നു.

Eng­lish Sum­ma­ry; Huge cache of IEDs seized in Jam­mu and Kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.