താനൂര്‍ തൂവല്‍ തീരത്ത് ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവ ത്തെതുടര്‍ന്ന് ബോട്ടുടമ നാസര്‍ ഒളിവില്‍ തുടരുന്നു. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
ഇയാളുടെ വീട്ടിനുള്ളില്‍ ആള്‍ക്കാരുണ്ടെങ്കിലും ആരും പുറത്തേക്ക് വരുന്നില്ല. നാസര്‍ വീട്ടിലില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.താനൂര്‍ സ്റ്റേഷന് തൊട്ടടുത്താണ് നാസറിന്‍റെ വീട്.
ദീര്‍ഘകാലം വിദേശത്തായിരുന്ന നാസര്‍,നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സര്‍വീസ് തുടങ്ങിയത്. അപകടത്തില്‍പ്പെട്ട ബോട്ട് മീന്‍പിടിത്ത ബോട്ട് രൂപമാറ്റം നടത്തിയതെന്നു ആരോപണം നിലനില്‍ക്കുന്നു.ബോട്ട് സര്‍വീസ് ആരംഭിക്കുമ്പോള്‍ തന്നെ ബോട്ടിന്‍റെ ഘടനകണ്ട് മത്സ്യത്തൊഴിലാളികള്‍ ഇത് വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു
English Summary:
Boat owner Nasser remains absconding; A case was registered against him for murder
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.