21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 11, 2024
September 6, 2024
September 2, 2024
May 13, 2024
May 11, 2024
July 26, 2023
July 22, 2023
July 21, 2023
July 15, 2023
July 14, 2023

ജോയിന്റ് കൗണ്‍സില്‍ വാര്‍ഷിക സമ്മേളനം; ‘ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ’ സെമിനാര്‍ ഇന്ന്

Janayugom Webdesk
മലപ്പുറം
May 11, 2023 10:38 am

ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍ 54-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് മൂന്ന് മണിക്ക് ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാർ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. പി നന്ദകുമാർ എംഎൽഎ, പി ഉബൈദുള്ള എംഎൽഎ, ആര്യാടൻ ഷൗക്കത്ത്, ജി മോട്ടിലാൽ എന്നിവർ സംസാരിക്കും. വൈകിട്ട് 5.30ന് നടക്കുന്ന സുഹൃദ് സമ്മേളനം സത്യൻമൊകേരി ഉദ്ഘാടനം ചെയ്യും. സർവീസ് സംഘടനാ നേതാക്കൾ സംസാരിക്കും.

ഇന്നലെ പൊതു സമ്മേളനത്തോടെ ആ­രംഭിച്ച സ­മ്മേളന നഗറിലേക്കുള്ള ബാ­നര്‍ തൃശൂരിലെ ഇ ജെ ഫ്രാൻസിസിന്റെ സ്മൃതി കുടീരത്തിൽ നിന്നാണ് കൊണ്ടുവന്നത്. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ എ ശിവന്‍ ക്യാപ്റ്റനും സെക്രട്ടേറിേറ്റംഗം വി വി ഹാപ്പി വൈസ് ക്യാപ്റ്റനും വി ജെ മെര്‍ലി മാനേജരുമായ ജാഥ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
പി ടി ഭാസ്കരപ്പണിക്കരുടെ ജന്മദേശമായ പാലക്കാട് അടയ്ക്കാപുത്തൂരിൽ നിന്നും പുറപ്പെട്ട കൊടിമര ജാഥ സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ മുകുന്ദന്‍ ക്യാപ്റ്റനും എം സി ഗംഗാധരന്‍ വൈസ് ക്യാപ്റ്റനും എന്‍ എന്‍ പ്രജിത മാനേജരുമായിരുന്നു. 

എംഎൻവിജി അടിയോടി സ്മൃതി കുടീരത്തിൽ നിന്നും നരേഷ്‌കുമാര്‍ കുന്നിയൂര്‍ ക്യാപ്റ്റനും എം യു കബീര്‍ വൈസ് ക്യാപ്റ്റനും കെ അജിന മാനേജറുമായാണ് പതാക ജാഥ പുറപ്പെട്ടത്. സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും എം എസ് സുഗൈതകുമാരി ക്യാപ്റ്റനും ബിന്ദുരാജന്‍ വൈസ് ക്യാപ്റ്റനുമായ ദീപശിഖാ റാലിയും മലപ്പുറം കിഴക്കേത്തലയില്‍ സംഗമിച്ചു.
ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ കൃഷിവകുപ്പു മന്ത്രി പി പ്രസാദ്, എഐടിയുസി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, എഐഎസ്ജിഇസി ജനറൽ സെക്രട്ടറി സി ആർ ജോസ്‌ പ്രകാശ്, എഐവൈഎഫ് സെക്രട്ടറി ടി ടി ജിസ്‌മോൻ, എഐഎസ്എഫ് സെക്രട്ടറി പി കബീർ, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി സുകേശൻ ചൂലിക്കാട് എന്നിവർ സംസാരിക്കും. സമ്മേളനം 13ന് സമാപിക്കും.

Eng­lish Sum­ma­ry: Joint Coun­cil Annu­al Con­fer­ence; ‘Chal­lenges fac­ing demo­c­ra­t­ic India’ sem­i­nar today

You may also like this video

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.