17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

July 15, 2024
February 3, 2024
January 31, 2024
January 30, 2024
December 13, 2023
September 29, 2023
August 29, 2023
August 9, 2023
August 5, 2023
July 26, 2023

രാജ്യവ്യാപക സ്വാതന്ത്ര്യസമരങ്ങള്‍ നടത്തുക: ഇമ്രാന്‍ ഖാന്‍

Janayugom Webdesk
ഇസ്ലാമാബാദ്
May 14, 2023 8:03 pm

രാജ്യവ്യാപകമായി സ്വാതന്ത്ര്യസമരങ്ങള്‍ സംഘടിപ്പിക്കാന്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തു. നാടകീയ അറസ്റ്റിന് ശേഷം പുറത്തിറങ്ങിയതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കാന്‍ ഇമ്രാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
2022 ഏപ്രിലിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം നിരവധി കേസുകളിൽ കുടുങ്ങിയ താരത്തിന്‍റെ തടങ്കൽ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് വെള്ളിയാഴ്ച ജാമ്യം ലഭിച്ചത്. ഇമ്രാന്റെ അറസ്റ്റിന് പിന്നാലെ രാജ്യത്ത് വ്യാപക പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സ്വാതന്ത്ര്യം എളുപ്പം ലഭിക്കുന്നതല്ല. നിങ്ങൾ അത് നേടിയെടുക്കണം. അതിനായി നിങ്ങൾ ഏറെ ത്യാഗം സഹിക്കേണ്ടതുണ്ടെന്നും യുട്യൂബ് ചാനലിലൂടെ ഇമ്രാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച പ്രചാരണം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളെ കണ്ട ഖാൻ സൈന്യത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. രാഷ്ട്രീയം കളിക്കണമെങ്കിൽ രാഷ്ട്രീയ പാർട്ടി പാർട്ടി രൂപീകരിച്ച് സമൂഹത്തിലേക്ക് ഇറങ്ങാനും അദ്ദേഹം സൈനിക നേതൃത്വത്തെ വെല്ലുവിളിച്ചു.
അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ അറസ്റ്റിലായ ഇമ്രാന്‍ ഖാന് ഇസ്‍ലാമാബാദ് ഹൈകോടതി കഴിഞ്ഞ ദിവസം രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇമ്രാന്‍ ഖാനെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇന്നുവരെ വരെ അറസ്റ്റ് ചെയ്യുന്നതിനും ഹൈക്കോടതി വിലക്കുണ്ട്. ലാഹോറിൽ രജിസ്റ്റർ ചെയ്ത മൂന്ന് ഭീകരവാദക്കേസുകളിലും സില്ലെ ഷാ കൊലപാതകക്കേസിലും സംരക്ഷണ ജാമ്യവും അനുവദിച്ചു.

eng­lish sum­ma­ry; ‘Free­dom has to be snatched’: Imran Khan calls for nation­wide protests
you may also like this video;

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.