24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 1, 2024
April 24, 2024
February 13, 2024
February 6, 2024
January 13, 2024
January 4, 2024
December 16, 2023
December 5, 2023
December 4, 2023

50 കോടി ഡോളര്‍ നിക്ഷേപവുമായി ഫോക്സ്‌കോണ്‍ തെലങ്കാനയില്‍

Janayugom Webdesk
ഹൈദരാബാദ്
May 15, 2023 8:45 pm

ആപ്പിളിന്റെ ഉപകരണ നിര്‍മ്മാണ പങ്കാളിയായ ഫോക്സ്‌കോണ്‍ തെലങ്കാനയില്‍ 50 കോടി ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ 25,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് തെലങ്കാന നഗര വികസന മന്ത്രി കെടി രാമറാവു പറഞ്ഞു. ഹൈദരാബാദിനടുത്ത് രംഗറെഡ്ഡി ജില്ലയിലെ കൊങ്കാര്‍ കാലാനിലാണ് ഫോക്സ്‌കോണ്‍ പ്ലാന്റ് ആരംഭിക്കുക. തെലങ്കാനയിലെ ആദ്യ ഫോക്സ്‌കോണ്‍ പ്ലാന്റാണിത്.
തായ്‌വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്സ്‌കോണ്‍ ആണ് ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാതാക്കള്‍. ഇവരുടെ പ്രധാന പ്ലാന്റുകളെല്ലാം ചൈനയിലാണ്. അടുത്തകാലത്തായി മറ്റ് രാജ്യങ്ങളിലേക്ക് കൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ചൈനയിലെ കടുത്ത നിയന്ത്രണങ്ങളും പാശ്ചാത്യ രാജ്യങ്ങളും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങളുമെല്ലാം അതിന് കാരണമായി.
ആപ്പിളും ഇന്ത്യന്‍ വിപണി പിടിച്ചടക്കാനുള്ള ലക്ഷ്യത്തില്‍ നീങ്ങുകയാണ്. നിലവില്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്ക് മേല്‍ക്കൈയുള്ള രാജ്യമാണ് ഇന്ത്യ. അതേസമയം യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഐഫോണിനാണ് മേല്‍ക്കോയ്മ.

eng­lish sum­ma­ry; iPhone mak­er Fox­conn to open fac­to­ry in Telan­gana; 4,100 crores from the ini­tial investment

you may also like this video;

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.