26 December 2025, Friday

Related news

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025

ശിവകുമാര്‍ ഹിന്ദുവിശ്വാസിയായതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കുന്നതായി ബിജെപി നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
May 18, 2023 11:59 am

കര്‍ണാടകയില്‍ പിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാര്‍ ഹിന്ദുവിശ്വാസിയായത് കൊണ്ടാണ് തഴയുന്നതെന്ന് ബിജെപി ദേശീയ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ടെക്നോളി സെല്‍ ഇന്‍ചാര്‍ജ് അമിത് മാളവ്യ അഭിപ്രായപ്പെട്ടു.

സിദ്ധരാമയ്യ കമ്മ്യൂണിസ്റ്റും നിരാശ്വരവാദിയുമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നു.ഗാന്ധി കുടുംബം രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവായ സച്ചിന്‍ പൈലറ്റിനെ പോലെ ശിവകുമാറിനെയും ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സച്ചിന്‍ പൈലറ്റും ഡി കെ ശിവകുമാറും തമ്മില്‍ അസാമാന്യ ബന്ധമുണ്ട്. പൈലറ്റിനെ പോലെ കര്‍ണാടകയില്‍ അധികാരത്തില്‍ വരാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് ഡികെയാണ് എന്നാല്‍ ഗാന്ധി കുടുംബം പൈലറ്റിനെ വെട്ടി, മുഖ്യമന്ത്രിയാകാന്‍ ചെറിയ താല്‍പര്യം മാത്രമുണ്ടായിരുന്ന അശോക് ഗെലോട്ടിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കി.

ഇപ്പോള്‍ ശിവകുമാറിനെ ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയായില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന രാഷ്ട്രീയ മറവിയെക്കുറിച്ച് അദ്ദേഹത്തിനറിയാം ബിജെപി നേതാവ് അഭിപ്രായപ്പെട്ടിരിക്കുന്നു

Eng­lish Summary:
The BJP leader says Shiv­aku­mar is being exclud­ed because he is a Hindu

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.