19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

കര്‍ണ്ണാടക; സോണിയ ഇടപെട്ടു, ഡി കെ ശിവകുമാര്‍ അയഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
May 18, 2023 12:34 pm

കര്‍ണാടകയില്‍ മുഖ്യമന്ത്രിപദത്തെ ചൊല്ലി ഡികെ ശിവകുമാര്‍ ഇടഞ്ഞു നില്‍ക്കുകയായിന്നു.അവസാനം സോണിയഗാന്ധി ഇടപെട്ടതിനെ തുടര്‍ന്ന് പിടിവാശിയില്‍ നിന്നും അദ്ദേഹംപിന്മാറി.

മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഫോര്‍മൂല ഡികെ അംഗീകരിച്ചു.താന്‍ പാര്‍ട്ടിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്റെയും ഗാന്ധി കുടുംബത്തിന്റെയും താത്പര്യങ്ങള്‍ പരിഗണിച്ചാണ് ഇപ്പോഴത്തെ ഫോര്‍മുല അംഗീകരിച്ചതെന്ന് ഡി കെശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അനുനയ നീക്കങ്ങള്‍ക്കൊടുവില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും ബുധനാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ധാരണയിലെത്തിയത്. കര്‍ണാടകയിലെ ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കണമെന്നും ശിവകുമാര്‍ പറഞ്ഞു.

അതേ സമയം മുഖ്യമന്ത്രി പദം വേണമെന്ന വാശിയില്‍ നിന്ന് ശിവകുമാര്‍ പിന്‍വലിഞ്ഞത് സോണിയ ഗാന്ധിയുടെ ഇടപെടലോടെയാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തന്റെ ആവശ്യത്തില്‍ ഉറച്ചുനിന്ന ശിവകുമാറുമായി സോണിയാ ഗാന്ധി ഇന്നലെ വൈകുന്നേരം സംസാരിച്ചതിനെത്തുടര്‍ന്നാണ്‌ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞത്. പാര്‍ട്ടിയുടെ താത്പര്യം മുന്‍നിര്‍ത്തി ത്യാഗം ചെയ്യാന്‍ തയ്യാറാണെന്ന് ഒടുവില്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നു

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തന്നെ ഇക്കാര്യം ഡികെ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പൂര്‍ണ്ണ സന്തോഷവാനല്ലെന്നാണ് ഡികെ.ശികുമാറിന്റെ സഹോദരനും കോണ്‍ഗ്രസ് എംപിയുമായ ഡികെ.സുരേഷ് പറഞ്ഞത്. ഞാന്‍ പൂര്‍ണ്ണ സന്തോഷവാനല്ല. എന്നാല്‍ കര്‍ണാടകയുടെ താല്‍പ്പര്യം കണക്കിലെടുത്ത് പ്രതിബദ്ധത നിറവേറ്റാനാണ് ഞങ്ങള്‍ ശ്രമിച്ചത്. 

അതുകൊണ്ടാണ് ശിവകുമാര്‍ ഇത് അംഗീകരിച്ചത് സുരേഷ് പറയുന്നു. ഭാവിയിലേക്ക് ഒരുപാട് ദൂരം പോകാനുണ്ട്. നമുക്ക് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പ്രതികരിച്ചു.അധികാരം പങ്കിടുന്നത് സംബന്ധിച്ച് ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.

നിലവിലെ ഫോര്‍മുല അനുസരിച്ച് ശിവകുമാറിന് പ്രധാന വകുപ്പുകള്‍ ലഭിക്കും. മുഖ്യമന്ത്രി പദവി കൈമാറ്റം സംബന്ധിച്ച തീരുമാനം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും ഉണ്ടാകുക

Eng­lish Summary:
Kar­nata­ka; Sonia inter­vened and DK Sivaku­mar relaxed

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.