
സുരക്ഷാ പരിശോധനയ്ക്കായി മുഴുവന്‍ മിഗ് 21 വിമാനങ്ങളും നിലത്തിറക്കി. ഈ മാസം ആദ്യം രാജസ്ഥാനില്‍ മിഗ് വിമാനം തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്നാണ് വ്യോമസേന സുരക്ഷാ പരിശോധന നടത്തുന്നത്.
മേയ് എട്ടിന് ഹനുമാന്‍ഗഢ് ഗ്രാമത്തിന് മുകളിലാണ് വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു. മിഗ് വിമാനം തകരാനുള്ള കാരണം കണ്ടെത്താനാണ് വിശദമായ പരിശോധന നടത്തുന്നതെന്ന് വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അഞ്ച് പതിറ്റാണ്ടുകളായി മിഗ് 21 വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാണ്. ഇവ ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. മൂന്ന് മിഗ് 21 സ്ക്വാഡ്രന്‍ ഉള്‍പ്പെടെ ആകെ 31 സ്ക്വാഡ്രനുകളാണ് നിലവില്‍ വ്യോമസേനയില്‍ സേവനത്തിലുള്ളത്. അടുത്തിടെ മിഗ് 21 വിമാനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെട്ടിരുന്നു.
english summary; Air Force Grounds Entire MiG-21 Jet Fleet For Checks After Rajasthan Crash
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.