24 May 2024, Friday

Related news

May 20, 2024
May 17, 2024
May 14, 2024
May 13, 2024
May 3, 2024
May 2, 2024
April 23, 2024
April 15, 2024
April 7, 2024
April 5, 2024

വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്

Janayugom Webdesk
കൊച്ചി
May 21, 2023 10:51 am

കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. വൈകിട്ട് 7.30യോടെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരീക്കാട് വച്ചാണ് സംഭവം. കല്ലേറിൽ ട്രെയിനിന്റെ ചില്ല് പൊട്ടിയിട്ടുണ്ട്. 

സി ആറ് കോച്ചിന് നേരെയണ് കല്ലെറിഞ്ഞത്. യാത്രക്കാർ കല്ലേറുണ്ടായത് ടിടിആറിനെ അറിയിച്ചതിനെ തു‌ടർന്ന് ആർപിഎഫിനെ വിവരമറിയിച്ചു. ആർപിഎഫും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും കല്ലേറ് നടത്തിയവരെ കണ്ടെത്താനായില്ല. വിജനമായ സ്ഥലത്തുവെച്ചാണ് സംഭവമുണ്ടായത്. ചോറ്റാനിക്കര പൊലീസ് പ്രദേശത്ത് പരിശോധന നടത്തി. നേരത്തെ തിരൂരും പാപ്പിനിശേരിയിലും വച്ച് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്.

Eng­lish Sum­ma­ry; Anoth­er stone pelt­ing on Vande Bharat train

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.