23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 15, 2024
November 10, 2024
November 9, 2024
October 28, 2024
October 27, 2024
October 23, 2024
October 3, 2024
September 27, 2024
September 19, 2024

അമ്മാവന്റെ മരണമറിഞ്ഞ് വരുമ്പോള്‍ മരുമകന്‍ അപകടത്തില്‍ മരിച്ചു

web desk
വെള്ളറട
May 23, 2023 9:32 am

അമ്മാവന്‍ തൂങ്ങിമരിച്ചതറിഞ്ഞ് മരണ വീട്ടിലേക്ക് പുറപ്പെട്ട മരുമകന്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് മരിച്ചു. വെള്ളറട ആനക്കുഴിക്കോട് ജോയ് (51) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഈ വിവരമറിഞ്ഞ് ജോയിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന മരുമകന്‍ അഞ്ചുമരംകാല മേക്കുംകര പുത്തന്‍വീട്ടില്‍ സഞ്ജു (22) ആണ് ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് അമ്മാവനായ ജോയിയെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മരണ വീട്ടിലേക്ക് പോവുകയായിരുന്ന സഞ്ജു വെള്ളറടയ്ക്ക് സമീപം ചാരുംകുഴി യുപി സ്‌കൂളിന് സമീപം വച്ചാണ് അപകടത്തില്‍പ്പെട്ടത്. ബെഡ്റൂമില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ജോയിയെ വീട്ടുകാര്‍ ഉടന്‍ പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകുന്നേരം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സുനിതയാണ് ജോയിയുടെ ഭാര്യ. മക്കള്‍ ജോബിന്‍, ജിജോ.

ഉച്ചയ്ക്ക് സഞ്ജു അപകടത്തില്‍പ്പെട്ടതറിഞ്ഞ വെള്ളറട സിഐ മൃഥുല്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ജീപ്പില്‍ തന്നെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും യുവാവിനെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വെള്ളറട അഞ്ചു മരം കാല മേക്കുംകര പുത്തന്‍വീട്ടില്‍ തോമസിന്റെയും ലീനയുടെയും മകനാണ് സഞ്ജു. സഹോദരി ചിഞ്ചു.

Eng­lish Sam­mury: son-in-law died in an acci­dent when he came to know about the death of his uncle

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.