23 January 2026, Friday

നായ കുരച്ച് കൊണ്ട് ആക്രമിക്കാനെത്തി; മൂന്നാം നിലയില്‍ നിന്ന് ഭയന്ന് ചാടിയ ഡെലിവറി ബോയ്ക്ക് ഗുരുതര പരുക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
May 23, 2023 12:59 pm

നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തിയതിനെ തുടര്‍ന്ന് മൂന്നാം നിലയില്‍ നിന്ന് ചാടിയ ഡെലിവറി ബോയ്ത്ത് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം തെലങ്കാനയിലെ മണികൊണ്ടയിലാണ് സംഭവം. 

മണികൊണ്ടയിലെ പഞ്ചവടി കോളനിയില്‍ കിടക്ക ഡെലിവറി ചെയ്യാനെത്തിയ ആമസോണ്‍ ഡെലിവറി ബോയ്ക്കാണ് പരിക്കേറ്റത്.വീട്ടിലേക്കെത്തിയ യുവാവിനു നേരെ വളർത്തുനായ കുരച്ചുചാടുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Eng­lish Summary:
came to attack with bark­ing; The deliv­ery boy was seri­ous­ly injured after jump­ing from the third floor

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.