23 December 2025, Tuesday

Related news

December 23, 2025
December 22, 2025
December 22, 2025
December 21, 2025
December 20, 2025
December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025

ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

Janayugom Webdesk
അടിമാലി
May 24, 2023 9:27 pm

ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് പ്ലടു വിദ്യാർത്ഥി മരിച്ചു.ഒപ്പം സഞ്ചരിച്ചിരുന്ന രണ്ട് സുഹ്യത്തുക്കൾക്ക് പരിക്കേറ്റു. മങ്കുവ പെരുമാട്ടികുന്നേൽ സാൻ്റുവിൻ്റെ മകൻ
ഡിയോൺ (18) ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന മങ്കുവ ഇലവുങ്കൽ ഷാജിയുടെ മകൻ ആഷിൻ (18), മങ്കുവ അല്ലിയാങ്കൽ അഭിനവ് (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കോട്ടയം മെഡിക്കൽ കോളേജിലേക്ക്
കൊണ്ടുപോയി. ബുധനാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ബൈക്കിൽ മൂന്ന് പേർ ഉണ്ടായിരുന്നു. അടിമാലിക്ക് വരികയായിരുന്നു ഇവർ. കമ്പിളികണ്ടം — പനംകൂട്ടി റോഡിൽ കൈത്തറിക്ക് സമീപത്തെ വളവിൽ വെച്ചായിരുന്നു അപകടം . നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ തോട്ടിലേക്ക് പതിയ്ക്കുകയായിരുന്നു. തോട്ടിലെ പാറ കല്ലിൽ തല ഇടിച്ച് ഉണ്ടായ ക്ഷതമാണ് മരണത്തിന് കാരണം. ഡിയോൺ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അവിടെ എത്തിയ കാർ യാത്രക്കാരാണ് പരിക്കേറ്റവരെ അടിമാലി ആശുപത്രിയിൽ എത്തിച്ചത്. മരിച്ച ഡിയോൺ രാജമുടി ഡീപോൾ സ്കുളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൊന്നത്തടി പഞ്ചായത്തിൻ്റെ മുൻ വൈസ് പ്രസിഡൻ്റ് ഡോണയാണ് ഡിയോണിൻ്റെ മാതാവ്. അഡോൺ ഏക സഹോദരൻ.

eng­lish summary;Plus Two stu­dent died after his bike fell into the stream
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.