5 May 2024, Sunday

Related news

May 3, 2024
April 3, 2024
January 30, 2024
January 30, 2024
January 8, 2024
January 5, 2024
December 23, 2023
December 21, 2023
December 19, 2023
December 18, 2023

എഐവൈഎഫ് സേവ് ഇന്ത്യാ മാര്‍ച്ച്; ആവേശഭരിതം സ്വീകരണങ്ങള്‍

Janayugom Webdesk
തൊടുപുഴ/മലപ്പുറം
May 25, 2023 10:20 pm

എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സേവ് ഇന്ത്യാ മാർച്ച് മലപ്പുറം, ഇടുക്കി ജില്ലകളിലെ പര്യടനം പൂർത്തിയാക്കി.
സംസ്ഥാന സെക്രട്ടറി ടി ടി ജി‌‌‌സ്‌മോൻ നായകനായിട്ടുള്ള തെക്കൻ മേഖല കാൽനട ജാഥയുടെ ആദ്യ സ്വീകരണ സമ്മേളനം ഇടുക്കി കാഞ്ഞാറിൽ സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി അധ്യക്ഷയായി. തുടർന്ന് മുട്ടത്ത് സ്വീകരണം നൽകി. സ്വീകരണ സമ്മേളനം സിപിഐ സംസ്ഥാന കൗൺസിലംഗം കെ കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. സി വി വിപിൻ അധ്യക്ഷനായി. 

തൊടുപുഴയിൽ വൈകിട്ട് നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന എക്സിക്യുട്ടീവംഗം കെ കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. വി ആർ പ്രമോദ് അധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റന് പുറമേ വൈസ് ക്യാപ്റ്റൻമാരായ എസ് വിനോദ്കുമാർ, ആർ എസ് ജയൻ, ഭവ്യ കണ്ണൻ, ഡയറക്ടർ ആർ ജയൻ, സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ ചെയർമാൻ പി മുത്തുപാണ്ടി, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി പളനിവേൽ, പ്രിൻസ് മാത്യൂ തുടങ്ങിയവർ സംസാരിച്ചു. 

സംസ്ഥാന പ്രസിഡന്റ് എൻ അരുണിന്റെ നേതൃത്വത്തിലുള്ള വടക്കൻ മേഖലാ ജാഥ മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി. ഇന്നലെ ആനക്കയത്തു നിന്നാരംഭിച്ചു. കോഴിക്കോട്ടുപറമ്പിലും, മങ്കടയിലും, അങ്ങാടിപ്പുറത്തും, പെരിന്തൽമണ്ണ ടൗണിലും സ്വീകരണം ഏറ്റുവാങ്ങി. ജില്ലാതല സമാപന പൊതുയോഗം പെരിന്തൽമണ്ണയിൽ റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ജാഥ പലാക്കാട് ജില്ലയിലേക്ക് പ്രവേശിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റന് പുറമേ ഡയറക്ടർ കെ കെ സമദ്, കെ ഷാജഹാൻ, പ്രസാദ് പറേരി, വിനീത വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു. 

Eng­lish Sum­ma­ry; AIYF Save India March; Enthu­si­as­tic receptions
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.