1 March 2026, Sunday

Related news

January 24, 2026
January 11, 2026
January 7, 2026
January 7, 2026
January 6, 2026
December 24, 2025
November 2, 2025
October 20, 2025
October 16, 2025
August 21, 2025

എന്‍വിഎസ്- 01 വിക്ഷേപണം വിജയകരം

Janayugom Webdesk
ന്യൂഡല്‍ഹി
May 29, 2023 8:58 pm

ഇന്ത്യയുടെ രണ്ടാംതലമുറ ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ്-01 വിക്ഷേപണം വിജയകരം. ജിഎസ്‌എല്‍വി മാര്‍ക്- 2 റോക്കറ്റ് എന്‍വിഎസ്-01 ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് രാവിലെ 10.42‑നായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐആര്‍എന്‍എസ്‌എസ്) ശ്രേണിയിലെ ഏഴ് ഉപഗ്രഹങ്ങളുടെ സ്ഥാനത്തേക്കാണ് അടുത്ത തലമുറയില്‍പ്പെട്ട എന്‍വിഎസ് ഉപഗ്രഹങ്ങള്‍ വരുന്നത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹമാണ് 2232 കിലോഗ്രാം ഭാരമുള്ള എന്‍വിഎസ്-01. ഈ പരമ്പരയില്‍ അഞ്ച് ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. 

Eng­lish Summary;NVS-01 launch successful

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.