28 December 2025, Sunday

Related news

December 26, 2025
August 22, 2025
September 6, 2024
June 22, 2024
April 3, 2024
October 4, 2023
May 31, 2023
April 13, 2023

അഴിമതി സംബന്ധിച്ച് പരാതി ടോൾ ഫ്രീ നമ്പർ 10 ന്‌ സജ്ജമാകും, എല്ലാ മാസവും പ്രത്യേക പരിശോധന: മന്ത്രി കെ രാജന്‍

Janayugom Webdesk
തിരുവനന്തപുരം
May 31, 2023 9:40 pm

അഴിമതി സംബന്ധിച്ച് പരാതികൾ അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പർ ഈ മാസം 10 ന്‌ സജ്ജമാകുമെന്ന് റവന്യുമന്ത്രി കെ രാജന്‍. വില്ലേജ്‌ ഓഫിസ്‌ അടക്കമുള്ള റവന്യു ഓഫീസുകളിൽ മന്ത്രി മുതൽ ഡെപ്യൂട്ടി കളക്ടർവരെയുള്ള ഉദ്യോഗസ്ഥർ എല്ലാ മാസവും പ്രത്യേക പരിശോധന നടത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റവന്യു വിജിലൻസും മറ്റു പരിശോധനാസംവിധാനങ്ങളും ശക്തിപ്പെടുത്തി മാസം 500 വില്ലേജ്‌ ഓഫീസുകളിലെങ്കിലും പരിശോധന നടത്തും. റവന്യു ഓഫീസുകളിൽ വട്ടമിട്ടു പറക്കാൻ ഒരു ഏജന്റിനെയും അനുവദിക്കില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാലക്കാട്‌ വില്ലേജ്‌ അസിസ്‌റ്റന്റിൽനിന്ന്‌ കൈക്കൂലി കണ്ടെത്തിയ സാഹചര്യത്തിലാണ്‌ കൂടുതല്‍ നടപടികളിലേക്ക് റവന്യുവകുപ്പ് നീങ്ങുന്നത്.
നിലവിൽ 182 വില്ലേജ്‌ ഓഫീസുകളിൽ പരിശോധന നടത്തി. ഇതിന്റെ റിപ്പോർട്ട്‌ ക്രോഡീകരിക്കുകയാണ്‌. റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷം നടപടി സ്വീകരിക്കും. മൂന്നു വർഷം പൂർത്തിയാക്കിയ വില്ലേജ്‌ ഫീൽഡ്‌ അസിസ്‌റ്റന്റുമാരെയും വില്ലേജ്‌ അസിസ്‌റ്റന്റുമാരെയും മാറ്റിനിയമിക്കും. അഞ്ചിന്‌ സർവീസ്‌ സംഘടനകളുടെ യോഗം വിളിക്കും. റവന്യൂ ഇ സാക്ഷരതാ പദ്ധതി നവംബർ ഒന്നിന്‌ ആരംഭിച്ച്‌ രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഒരു കുടുംബത്തിലെ ഒരാളെയെങ്കിലും സേവനങ്ങൾ ഓൺലൈനിലൂടെ നേടാൻ കഴിയും വിധം സജ്ജരാക്കും. നവംബർ ഒന്നോടെ സംസ്ഥാനത്തെ മുഴുവൻ റവന്യു ഓഫീസുകളും ഡിജിറ്റലാകും. നിലവിൽ ഏഴു ജില്ലകളിൽ ഡിജിറ്റലൈസേഷൻ പൂർത്തിയായി. ഡിജിറ്റൽ സർവെയുടെ ഭാഗമായി ഇതുവരെ 70,000 ഹെക്ടർ ഭൂമി അളക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry; Com­plaints about cor­rup­tion will be set up on toll-free num­ber 10
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.