27 July 2024, Saturday
KSFE Galaxy Chits Banner 2

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
April 3, 2024 8:48 am

ഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്മെന്‍റ് അറസ്റ്റ് ചോദ്യം ചെയ്തു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചിരുന്നു. നോട്ടീസില്‍ ഏപ്രിൽ രണ്ടിന് മുമ്പ് മറുപടി നൽകാൻ കോടതി ഇഡിയോട് ആവശ്യപ്പെട്ടത്.

ഹർജിയില്‍ ഇന്ന് അന്തിമ തീർപ്പ് ഉണ്ടാകുമെന്ന് കോടതി വ്യക്തമാക്കിയത്. അതേസമയം അരവിന്ദ് കെജ്‌രിവാൾ ജൂഡിഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ഈ മാസം 15വരെയാണ് റോസ് അവന്യൂ കോടതി കെജ്‌രിവാളിനെ ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. അതിനിടെ ഇന്നലെ മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ആം ആദ്മി നേതാവും എംപിയുമായ സഞ്ജയ് സിംഗിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

Eng­lish Summary:Liquor pol­i­cy cor­rup­tion case; The court will hear Arvind Kejri­wal’s plea today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.