എസ്എസ്എൽസി സേ പരീക്ഷ ഇന്ന് തുടങ്ങും. 14-ാം തീയതി വരെയാണ് പരീക്ഷ. ഈ മാസം അവസാനത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കും.
എസ്എസ്എൽസി പരീക്ഷയിൽ മൂന്ന് വിഷയം വരെ പാസാകാനുള്ള 1101 പേരാണ് സേ പരീക്ഷ എഴുതുന്നത്. ഇതിനൊപ്പം, ആരോഗ്യകാരണങ്ങളാൽ പരീക്ഷ എഴുതാനാകാതെ പോയ പത്തോളം പേരും കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ പോയതുമൂലം പരീക്ഷ എഴുതാത്ത കണ്ണൂർ സ്പോർട്ട്സ് സ്കൂളിലെ രണ്ട് കുട്ടികളും സർക്കാരിന്റെ പ്രത്യേക അനുമതിയോടെ മുഴുവൻ പരീക്ഷകളും എഴുതുന്നുണ്ട്.
ഗൾഫിൽ ഒരു സെന്ററിലും ലക്ഷദ്വീപിൽ നാല് സെന്ററുകളിലും പരീക്ഷയുണ്ട്. സേ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് പ്ലസ് വൺ പ്രവേശനത്തിനു സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം.
english summary;sslc-say-exam-will-start-today
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.