
രാജ്യത്തിന്റെ സാമ്പത്തിക രംഗം വളര്‍ച്ചയിലാണെങ്കിലും മധ്യവര്‍ഗവും താഴെയുള്ള ജനവിഭാഗങ്ങളും കടുത്ത അമസത്വം നേരിടുന്നതായി റിപ്പോര്‍ട്ട്. ധനികനും ദരിദ്രനും തമ്മിലുള്ള അസമത്വം വര്‍ധിക്കുന്നതിന്റെ ഫലമായി ഇടത്തരക്കാരുടെയും അടിത്തട്ടിലുള്ളവരുടെയും വാങ്ങല്‍ശേഷി ഗണ്യമായി കുറയുകയാണ്. എഴ് ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് കേന്ദ്രം നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നത്. എന്നാല്‍ ജനങ്ങളുടെ വാങ്ങല്‍ശേഷിയില്‍ ഇടിവ് വരുന്നത് സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്ന് സാമ്പത്തിക വിദഗ്ധനായ ബംഗളുരു കോര്‍പറേറ്റ് ബാങ്ക് ആന്റ് ഇന്‍വെസ്റ്റ്മെന്റ സൊസൈറ്റ് ജനറല്‍ കുനാല്‍ കുണ്ഡു ചൂണ്ടിക്കാട്ടി.
സാമ്പത്തിക അസമത്വം വര്‍ധിക്കുന്നത് പിടിച്ചുനിര്‍ത്താന്‍ മൂന്നാംതവണയും ഭരണത്തിലേറുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പക്കല്‍ പ്രതിവിധിയില്ലെന്നും അദ്ദേഹം പറഞ്ഞു. ധനനയം അടുത്ത് തന്നെ പ്രഖ്യാപിക്കുന്ന റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്ന നടപടിയാവും സ്വീകരിക്കുക. സാമ്പത്തിക രംഗത്ത് ഹ്രസ്വകാലത്തേയ്ക്ക് ചൈന നടത്തിയത് പോലെ വേഗത കുറയ്ക്കല്‍ നടപടി സ്വീകരിക്കുമെന്ന് കരുതുന്നതായും കുനാല്‍ കുണ്ഡു പറഞ്ഞു. ഈവര്‍ഷം ആദ്യപാദത്തിലെ മുന്നു മാസത്തിനിടെ 6.1 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
കയറ്റുമതി മേഖലയിലും സര്‍ക്കാര്‍ ചെലവിനത്തിലും വന്ന ഉയര്‍ച്ചയാണ് വളര്‍ച്ചാനിരക്ക് വര്‍ധിക്കാന്‍ ഇടവരുത്തിയതെന്ന് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡനാന്തര കാലത്ത് 7.2 ശതമാനം വളര്‍ച്ച കൈവരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജീവിതച്ചെലവ് വര്‍ധിക്കുന്നതും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നത്തിക്കുമെന്ന് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോഗ വസ്തുക്കളുടെ വില ഉയരുന്നത് ജീവിത ചെലവ് ഗണ്യമായി വര്‍ധിക്കാന്‍ ഇടവരുത്തും. അവശ്യവസ്തുക്കളുടെ വില വര്‍ധനവ് സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല.
ജീവിതച്ചെലവ് ഏറുന്നതിനാല്‍ പണം സമ്പാദിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംജാതാമായിരിക്കുന്നതെന്ന് മുംബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരായി ജോലി ചെയ്യുന്ന ശര്‍മിഷ്ഠാ ശങ്കര്‍ പറഞ്ഞു. സ്വകാര്യ ഉപഭോഗ നിരക്ക് 3.2 ശതമാനമായി താഴ്ന്നത് നഗരങ്ങളിലെ സാധരണക്കാരുടെ ജീവിത ചെലവ് വര്‍ധിക്കാന്‍ കാരണമായതായി എല്‍ ആന്റ് ടി സാമ്പത്തിക ചീഫ് എക്കണോമിസ്റ്റായ രൂപ റെജ് പറഞ്ഞു. രാജ്യത്തെ 65 ശതമാനം ജനങ്ങളും വസിക്കുന്ന ഗ്രാമങ്ങളില്‍ മികച്ച വിളവെടുപ്പ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞതായും അവര്‍ പറഞ്ഞു.
ഇരുചക്രവാഹനങ്ങളുടെ വില്പനയില് സംഭവിച്ച ഇടിവ് തന്നെ സാമ്പത്തിക വളര്‍ച്ചയുടെ പിന്നോട്ടടി കാട്ടുന്നതാണെന്ന് രൂപ റെജ് കൂട്ടിച്ചേര്‍ത്തു. പ്രതിമാസം 12,000 രൂപ ശമ്പളത്തില്‍ മുംബൈയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന സഞ്ജയ് കുമാര്‍ മിശ്ര വീട്ടിലേയ്ക്ക് അയ്ക്കുന്ന തുകയില്‍ വെട്ടിക്കുറവ് വരുത്തിയതായി പറഞ്ഞു. ഒരുവശത്ത് സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതദുരിതത്തിന് നേര്‍ക്ക് കണ്ണടയ്ക്കുകയാണന്നും മിശ്ര പറഞ്ഞു.
English Summary: Economic growth in the country; Inequality is increasing
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.