19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024
December 3, 2024

രാജസ്ഥാനില്‍ ഗലോത്തിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ; മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഇല്ലെന്നു പ്രഖ്യാപിക്കണം

Janayugom Webdesk
ന്യൂഡല്‍ഹി
June 8, 2023 12:21 pm

മുഖ്യമന്ത്രിസ്ഥാത്തേക്കില്ലെന്നും യുവ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുമെന്നും, മുഖ്യമന്ത്രി അശോക് ഗെലോത്ത് പരസ്യമായി പ്രഖ്യാപിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് പാര്‍ട്ടി എംഎല്‍എ ഭരത് സിങ് കന്ദന്‍പൂര്‍ അഭിപ്രായപ്പെട്ടു.

യുവാക്കള്‍ക്ക് വഴിയൊരുക്കുന്നതിനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് താന്‍ തീരുമാനിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജസ്ഥാന്‍ കോണ്‍ഗ്രസ് ഘടകത്തിന്‍റെ ചുമതലയുള്ള സുഖ്ജീന്ദര്‍ സിങ് രണ്‍ധാവയെ സന്ദര്‍ശിച്ച് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കസേരയോടുള്ള താല്‍പര്യം മദ്യത്തിന്‍റെ ലഹരിയേക്കാള്‍ കൂടുതലാണ്. 

താന്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കില്ലെന്നും, യുവാക്കളെ പ്രോത്സാഹിപ്പിക്കുമെന്നു ഗലോത്ത് പരസ്യമായി പറഞ്ഞാല്‍ തിരഞ്ഞെടുപ്പിന്‍റെ ഭൂപടം തന്നെ മാറുമെന്നും ഭരകത് സിങ് വ്യക്തമാക്കി. നേരത്തെ ഗലോത്ത് സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിയായിരുന്നു അദ്ദേഹം. അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഖനവകുപ്പ് മന്ത്രി പ്രമോദ് ജെയിന്‍ ഭയ്യക്കെതരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയ ഭരത്സിങ്,താന്‍ ആര്‍ക്കും എതിരല്ലെന്നും ശരിയായതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും പറഞ്ഞു.

മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍പൈലറ്റും അഴിമതി വിഷയം ഉന്നയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും വെവ്വെറേ വ്യക്തികളാണ്. അദ്ദേഹം അദ്ദേഹത്തിന്‍റെ രീതിയില്‍ ചെയ്യുന്നു. ഞാന്‍ എന്‍റെ രീതിയില്‍ ചെയ്യുന്നു എന്നായിരുന്നു ഭരത് സിങ്ങിന്‍റെ മറുപടി 

Eng­lish Summary:
Con­gress MLA against Galot in rajas­tan; He should declare that he is not run­ning for the post of Chief Minister

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.