22 December 2025, Monday

Related news

December 22, 2025
December 19, 2025
December 19, 2025
December 17, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 13, 2025
December 13, 2025

തന്‍റെ മണ്ഡലത്തിലെ ബ്ലോക്ക് പ്രസിഡന്‍റ് ആരാണെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് മുരളീധരന്‍

Janayugom Webdesk
തിരുവനന്തപുരം
June 10, 2023 11:49 am

തന്‍റെ മണ്ഡലത്തിലെ ബ്ലോക്ക് പ്രസിഡന്‍റ് ആരാണെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് കൂടിയായ കെ മുരളീധരന്‍ എംപി അഭിപ്രായപ്പെട്ടു. 

എ ഐ ഗ്രൂപ്പുകള്‍ ഇപ്പോള്‍ നടത്തിയ യോഗം ശരിയോ, തെറ്റോയെന്നു പറയുന്നില്ല. തര്‍ക്കം രൂക്ഷമായാല്‍ 2004ലെ ഗതി 2024ലും വരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ എല്ലാക്കാലത്തും പുനസംഘടന ഇങ്ങനെയൊക്കെയാണ് നടന്നിട്ടുള്ളതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റമാരെ നിയമിച്ചപ്പോള്‍ പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് എം കെ രാഘവന്‍ എംപി ആരോപിച്ചതിനു പിന്നാലെയാണ് മുരളീധരന്‍ തന്‍റെ അഭിപ്രായവുമായി രംഗത്ത് വന്നത്.

പറവൂര്‍ മണ്ഡലത്തില്‍ പുനര്‍ജനി പദ്ധതിക്ക് വിദേശപണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതു സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് സതീശനെതിരെ കേസെടുത്ത് കോണ്‍ഗ്രസിനെ പേടിപ്പിക്കേണ്ടെന്നും ഇതുകൊണ്ട് സതീശന് ഒന്നും സംഭവിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു

Eng­lish Summaary:
Muralid­ha­ran said that he came to know who the block pres­i­dent of his con­stituen­cy was through the media

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.