വടക്കഞ്ചേരി ആയക്കാട്ടിൽ എ ഐ ക്യാമറ വാഹനമിടിച്ച് തകർത്തതുമായി ബന്ധപ്പെട്ട് പുതുക്കോട് മൈത്താക്കൽ വീട്ടിൽ മുഹമ്മദ് (22) നെ പൊലീസ് അറസ്റ്റ് ചെയ്തത്. ആയക്കാട് മന്ദിന് സമീപം സ്ഥാപിച്ച ക്യാമറയാണ് വ്യാഴാഴ്ച രാത്രി 11 മണിയോടുകൂടി തകർത്തത്. മുഹമ്മദാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വാഹനവും, കൂടെ സഞ്ചരിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുക്കാനുണ്ട്.
വടക്കഞ്ചേരി ഭാഗത്തേക്ക് ഇന്നോവ കാറിൽ സുഹൃത്തുക്കളോടൊപ്പം വരുകയായിരുന്ന മുഹമ്മദ് ക്യാമറ സ്ഥാപിച്ച പോസ്റ്റ് പിന്നിട്ട് 60 മീറ്ററോളം മുന്നോട്ട് പോയ ശേഷം വാഹനം പുറകോട്ട് എടുത്ത് ഇടിക്കുകയായിരുന്നു.ക്യാമറ തകർക്കണമെന്ന ഉദ്ദേശത്തോടു ബോധപൂർവ്വം ഇടിച്ചതാണെന്ന് സി സി ടി വി ദ്യശ്യങ്ങളിൽ നിന്നും കണ്ടെത്തി. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിൻ്റെ പുറക് വശത്തെ ചില്ലിൽ എഴുതിയ പേരാണ് അന്വേഷണത്തിന് വഴിതിരിവായത്. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജറാക്കും.
English Summary: Vadakancheri AI camera vandalism incident; One person was arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.