കനത്ത പ്രതിസന്ധികൾക്കിടയിലും 2022- 23 സാമ്പത്തിക വർഷം ഇന്ത്യ 63,969.14 കോടി രൂപ (8.09 ബില്യൺ ഡോളർ) മൂല്യമുള്ള 17,35,286 മെട്രിക് ടൺ സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്തതായി മറൈൻ പ്രോഡക്ട് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റി. ളവിലും മൂല്യത്തിലും എക്കാലത്തെയും ഉയർന്ന കയറ്റുമതിയാണിത്.
അശീതീകരിച്ച ചെമ്മീൻ അളവിലും മൂല്യത്തിലും പ്രധാന കയറ്റുമതി ഇനമായി തുടരുകയും അമേരിക്കയും ചൈനയും ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിപണികൾ ആവുകയും ചെയ്തു. 2022–23 സാമ്പത്തികവർഷത്തിൽ സമുദ്രോത്പന്ന കയറ്റുമതി അളവിൽ 26.73 ശതമാനവും രൂപയുടെ മൂല്യത്തിൽ 11.08 ശതമാനവും യുഎസ് ഡോളറിന്റെ മൂല്യത്തിൽ 4.31 ശതമാനവും വളർച്ചയാണ് കൈവരിച്ചത്.
2021–22 സാമ്പത്തികവർഷത്തിൽ ഇന്ത്യ 57,586.48 കോടി രൂപയുടെ (7,759.58 ദശലക്ഷം ഡോളർ) 13,69,264 മെട്രിക് ടൺ സമുദ്രോല്പന്നമാണ് കയറ്റുമതി ചെയ്തത്. യുഎസ്എ പോലുള്ള പ്രധാന കയറ്റുമതി വിപണികളിൽ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും 8.09 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള 17,35,286 മെട്രിക് ടൺ സമുദ്രോത്പന്നത്തിന്റെ എക്കാലത്തെയും ഉയർന്ന കയറ്റുമതി ചെയ്യാൻ ഇന്ത്യക്ക് കഴിഞ്ഞതായി മറൈൻ പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (എംപിഇഡിഎ) ചെയർമാൻ ഡി വി സ്വാമി പറഞ്ഞു.
43,135.58 കോടി രൂപ നേടിയ ശീതീകരിച്ച ചെമ്മീൻ, സമുദ്രോല്പന്ന കയറ്റുമതിയിലെ ഏറ്റവും പ്രധാന ഇനമായി അതിന്റെ സ്ഥാനം നിലനിർത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാൾ മൊത്തം കയറ്റുമതിയുടെ അളവിൽ 40. 98 ശതമാനവും യു എസ് ഡോളർ മൂല്യത്തിൽ 67.72 ശതമാനവുമാണിത്. ചെമ്മീൻ കയറ്റുമതിയിൽ രൂപയുടെ മൂല്യത്തിൽ 1.01 ശതമാനം വർദ്ധനയാണുണ്ടായത്. 2022- 23ൽ ശീതീകരിച്ച ചെമ്മീനിന്റെ ആകെ കയറ്റുമതി അളവിൽ 7,11,099 മെട്രിക് ടൺ ആൺ. ഏറ്റവും വലിയ വിപണിയായ അമേരിക്ക 2,75,662 മെട്രിക് ടൺ ശീതീകരിച്ച ചെമ്മീൻ ഇറക്കുമതി ചെയ്തപ്പോൾ ചൈന 1,45,743 മെട്രിക് ടണ്ണും, യൂറോപ്യൻ യൂണിയൻ 95,377 മെട്രിക് ടണ്ണും, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ 65,466 മെട്രിക് ടണ്ണും, ജപ്പാൻ 40, 975 മെട്രിക് ടണ്ണും, മധ്യഏഷ്യൻ രാജ്യങ്ങൾ 31,647 മെട്രിക് ടണ്ണും ഇറക്കുമതി ചെയ്തു.
English Summary: Export of seafood; 63,000 crores of India’s revenue
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.