14 February 2026, Saturday

Related news

February 14, 2026
February 13, 2026
February 12, 2026
February 8, 2026
February 8, 2026
February 7, 2026
February 4, 2026
February 4, 2026
February 3, 2026
February 2, 2026

ഹിന്ദുരാഷ്ട്ര വാദവുമായി കോണ്‍ഗ്രസ് എംഎല്‍എ

Janayugom Webdesk
ചണ്ഡിഗഡ്
June 17, 2023 10:25 pm

ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ ഒന്നിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ അനിത ശര്‍മ്മ. റായ്‌പൂരിലെ ധര്‍സീവയില്‍ ഒരു ധര്‍മ്മ സഭയിലാണ് എംഎല്‍എയുടെ പ്രസ്താവന. പ്രസ്താവന വ്യക്തിപരമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. എന്നാല്‍ തന്റെ പ്രസ്താവനയെ വളച്ചൊടിച്ചെന്നും രാജ്യത്തെ ജനങ്ങളുടെ ഒരുമയെ പറ്റിയാണ് സംസാരിച്ചതെന്നും അനിത ശര്‍മ്മ പറഞ്ഞു. എംഎല്‍എയുടെ പ്രസ്താവന സമുഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. 

“നമ്മള്‍ എവിടെയാണെങ്കിലും ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന് പ്രതിജ്ഞ എടുക്കണം… ഹിന്ദുക്കള്‍ക്കായി സംസാരിക്കണം… എല്ലാവരും ഒന്നിച്ച് നിന്നാല്‍ മാത്രമേ ഇത് സാധിക്കൂ” എംഎല്‍എ പറയുന്നു. എന്നാല്‍ പാര്‍ട്ടി ഭരണഘടനയ്ക്കൊപ്പമാണെന്നും അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്രു, ഡോ. രാജേന്ദ്ര പ്രസാദ് എന്നിവര്‍ വിഭാവനം ചെയ്ത ഭരണഘടനയിലും മതേതരത്വത്തിലുമാണ് വിശ്വസിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശുക്ല പ്രതികരിച്ചു.
എല്ലാവര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടാണെന്നും കോണ്‍ഗ്രസ് അതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

Eng­lish Summary:Congress MLA with Hin­du Rash­tra argument

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.