
കേരള സ്റ്റാർട്ടപ്പ് മിഷൻ വിദേശ രാജ്യങ്ങളിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി കേന്ദ്രങ്ങളിലെ ആദ്യത്തേത് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുബൈയിൽ ഉദ്ഘാടനം ചെയ്യും. വിദേശത്തും കേരളത്തിലും സ്വന്തമായി സ്റ്റാർട്ടപ്പ് ആരംഭിക്കാൻ പ്രവാസി സമൂഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദുബൈ താജിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി വി പി ജോയി അധ്യക്ഷനാകും. ഇന്ത്യയിൽനിന്ന് മാത്രം 32 ദശലക്ഷത്തിലധികം പ്രവാസികളാണ് വിദേശ രാജ്യങ്ങളിൽ കുടിയേറി താമസിക്കുന്നത്. സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് ആഗോള ഡെസ്കായി പ്രവർത്തിക്കും. പ്രവാസി സമൂഹത്തിന് അവർ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തോ ഇന്ത്യയിലോ വിപണി വിപുലീകരിക്കാനും പുതിയ സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്യാനുമുള്ള സൗകര്യങ്ങൾ ഈ കേന്ദ്രങ്ങളിലുണ്ടാകും. ആദ്യഘട്ടത്തിൽ യുഎസ്എ, യുഎഇ, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ തുറക്കുന്നത്. തുടർസാധ്യതകൾ മനസിലാക്കി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും. ഈ കേന്ദ്രങ്ങളിൽ പ്ലഗ് ആന്റ് പ്ലേ സംവിധാനം ഏർപ്പെടുത്തും. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് വിദേശത്ത് സ്വന്തം ഓഫിസില്ലാതെ ഇൻഫിനിറ്റി കേന്ദ്രങ്ങൾ വഴി പ്രവർത്തിക്കാനാകും.
english summary; Kerala Startup Mission in foreign countries
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.