25 January 2026, Sunday

തെരുവുനായ ശല്യം: ദയാവധത്തിന് അനുമതി തേടി

Janayugom Webdesk
ന്യൂഡല്‍ഹി
June 19, 2023 10:09 pm

തെരുവുനായ അക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാനുഷിക മാര്‍ഗ്ഗങ്ങളിലൂടെ തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചു. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി പി ദിവ്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജില്ലയില്‍ തെരുവു നായകളുടെ അക്രമം വര്‍ധിച്ചുവരികയാണ്. കുട്ടികള്‍ക്കു നേരെ തെരുവുനായകളുടെ അക്രമം ഏറിവരുന്നു. ഈ സാഹചര്യം പരിഗണിച്ച് ദയാവധത്തിന് അനുമതി നല്‍കണമെന്ന് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെടുന്നു. തെരുവു നായകളുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നേരത്തെ കക്ഷി ചേര്‍ന്നിരുന്നു.

Eng­lish Summary:Street dogs: Per­mis­sion sought for euthanasia
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.