
അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റി ജനവാസ മേഖലയിൽ എത്തിയ കുട്ടിയാനെയെ അഞ്ചുദിവസമായിട്ടും അമ്മയാന കൂട്ടിക്കൊണ്ടുപോയില്ല. ബൊമ്മിയാംപടി ഫോറസ്റ്റ് ക്യാമ്പ് ഷെഡ്ഡിന് സമീപമുള്ള താത്കാലിക കൂട്ടിൽ അമ്മയ്ക്കായി കാത്തിരിക്കുകയാണ് കുട്ടിക്കൊമ്പൻ. കുട്ടിയെ കൂട്ടാൻ ഇനിയും അമ്മയാന എത്താത്തെ സാഹചര്യത്തില്‍ കുട്ടിക്കൊമ്പനെ ധോണിയിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.
ബൊമ്മിയാംപടി ഫോറസ്റ്റ് ക്യാമ്പ് ഷെഡ്ഡിന് സമീപമുള്ള താത്കാലിക കൂട്ടിലാണ് ഇപ്പോള്‍ കുട്ടിയാന ഉള്ളത്. ബൊമ്മിയാംപടിയിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യമുള്ളതിനാലാണ് ആനക്കുട്ടിയെ ഇവിടെയെത്തിച്ചത്. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറുടെ നിർദേശം കൃഷ്ണയെ ധോണിയിലേക്ക് മാറ്റാനാണ്. ഉന്നതോദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് കുട്ടിക്കൊമ്പനെ മാറ്റുന്ന കാര്യത്തിൽ വനംവകുപ്പ് തീരുമാനമെടുക്കും.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ഒരുവയസ്സുള്ള അവശനായ കുട്ടിക്കൊമ്പനെ തൊഴിലുറപ്പുതൊഴിലാളികൾ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ദൊഡ്ഡുക്കട്ടി കൃഷ്ണവനത്തിൽ താത്കാലിക കൂട്ടിലേക്ക് മാറ്റിയത്. ഞായറാഴ്ച കുട്ടിക്കൊമ്പനെ കാട്ടിലൂടെ നടത്തിച്ച് ബൊമ്മിയാംപടിയിലേക്ക് എത്തിക്കുകയായിരുന്നു.
English Summary: mother elephant did not take baby elephant back to-forest
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.