24 November 2024, Sunday
KSFE Galaxy Chits Banner 2

ബില്‍ അടയ്ക്കാതെ പഞ്ചനക്ഷത്ര ഹോട്ടലില്‍ യുവാവ് താമസിച്ചത് രണ്ട് വര്‍ഷം

web desk
ന്യൂഡല്‍ഹി
June 21, 2023 10:33 pm

ബില്‍ അടയ്ക്കാതെ യുവാവ് പഞ്ചനക്ഷത്ര ഹോട്ടലി­ല്‍ താമസിച്ചത് രണ്ടു വര്‍ഷം. ഹോട്ടലിലെ ചില ജീവനക്കാരുടെ സഹായത്തോടെയാണ് അങ്കുഷ് ദത്ത് എന്ന യുവാവ് ഹോട്ടലില്‍ സുഖജീവിതം നയിച്ചത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എയ്റോസിറ്റിയിലെ റോസേറ്റ് ഹൗസ് എന്ന ഹോട്ടലിലാണ് സംഭവം. 603 ദിവസമാണ് അങ്കുഷ് ഹോട്ടലില്‍ താമസിച്ചത്. 58 ലക്ഷം രൂപയാണ് ചെലവായത്.

എ­ന്നാല്‍ ഒരു പൈസ പോലും നല്‍കാതെ യുവാവ് ചെക്ക് ഔട്ട് ചെയ്യുകയായിരുന്നു. ഹോട്ടലിന്റെ ഫ്രണ്ട് ഓഫിസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി പ്രേം പ്രകാശ് ഹോട്ടല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ അങ്കുഷിന് താമസിക്കാന്‍ അവസരം ഒരുക്കിയെന്നും എഫ്­ഐആറില്‍ പറയുന്നു. 2019 മേയ് 30നാണ് ദത്ത് ഹോ­ട്ടലില്‍ മുറിയെടുക്കുന്നത്. തൊട്ടടുത്ത ദിവസം ചെക്ക് ഔട്ട് ചെയ്യേണ്ടിയിരുന്നെങ്കിലും അദ്ദേഹം തന്റെ താമസം 2021 ജനുവരി 22 വരെ നീട്ടിക്കൊണ്ടിരുന്നു. ഒരു അതിഥിയുടെ കുടിശിക 72 മണിക്കൂറില്‍ കൂടുതലാണെങ്കില്‍, സിഇഒയുടെയും ഫിനാൻഷ്യല്‍ കണ്‍ട്രോളറുടെയും ശ്രദ്ധയില്‍പ്പെടുത്തണമെന്നും നിര്‍ദേശം തേടണമെന്നുമാണ് ഹോട്ടല്‍ മാനദണ്ഡം. എന്നാല്‍ പ്രകാശ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തി.

എഫ്‌ഐആര്‍ പ്രകാരം, 2019 മേയ് 30 മുതല്‍ 2019 ഒക്ടോബര്‍ 25 വരെ കുടിശികയുള്ള പേയ്‌മെന്റ് റിപ്പോര്‍ട്ടുകളൊന്നും പ്രകാശ് നല്‍കിയിട്ടില്ല. മറ്റ് അതിഥികളുടെ സെറ്റില്‍ഡ് ബില്ലുകള്‍ ഉപയോഗിച്ച്‌ അങ്കുഷിന്റെ ബില്ലാക്കി മാറ്റുകയും ചെയ്തു. 10 ലക്ഷം, ഏഴ് ലക്ഷം, 20 ലക്ഷം എന്നിങ്ങനെ മൂന്ന് ചെക്കുകള്‍ വിവിധ തീയതികളിലായി ദത്ത് നല്‍കിയെങ്കിലും അവയെല്ലാം മടങ്ങിയതിനാല്‍ പ്രകാശ് ഇക്കാര്യം ഹോട്ടല്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയില്ലെന്നും പരാതിയില്‍ പറയുന്നു.

Eng­lish Sam­mury: young man stayed in a five-star hotel for two years with­out pay­ing the bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.