
തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. പാളയം പിഎംജിയിലെ മസ്ക്കറ്റ് ഹോട്ടലിന്സമീപത്തെ പുളമരിത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്. കുരങ്ങിനെ പിടികൂടാനുള്ള ശ്രമങ്ങളുമായി മൃഗശാല ജീവനക്കാരും സമീപത്തുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഹനുമാൻ കുരങ്ങ് മൃഗശാലയിൽനിന്നു ചാടിപ്പോയത്. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്നു കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളിലെ പെൺകുരങ്ങാണിത്. പെൺകുരങ്ങിനൊപ്പം ഒരു ആൺ കുരങ്ങിനെയും സുവോളജിക്കൽ പാർക്കിൽനിന്ന് എത്തിച്ചിരുന്നു. ഇവയെ കഴിഞ്ഞ വ്യാഴാഴ്ച തുറന്ന കൂട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നതിനിടയിലാണു പെൺകുരങ്ങ് ചാടിപ്പോയത്.
English Summary: Gray langur monkey found in palayam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.