മണിപ്പുരിൽ പുലർച്ചെ കലാപകാരികൾ സൈന്യത്തിനു നേരെ വെടിയുതിർത്തു. അക്രമണത്തില്‍ രണ്ട് സൈനികർക്കു പരിക്കേറ്റു. ഇംഫാലിനു സമീപം എന്‍ ബോൾജിങ് എന്ന പ്രദേശത്തായിരുന്നു അക്രമണമുണ്ടായത്. തോക്കുമായെത്തിയ അക്രമികൾ സൈനികര്‍ക്കു നേരെ വെടിയുതിർക്കുകയായിരുന്നു.
പരിക്കേറ്റ സൈനികര്‍ ചികിത്സയിലാണെന്ന് ആർമി വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തു തിരച്ചില്‍ നടത്തിയ സൈന്യം ഒരു തോക്ക് കണ്ടെടുത്തു. കഴിഞ്ഞ ദിവസം ചിങ്മാങ് ഗ്രാമത്തിലുണ്ടായ വെടിവയ്പ്പിൽ ഒരു സൈനികനു പരിക്കേറ്റിരുന്നു. അക്രമം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഇന്റർനെറ്റ് നിരോധനം ജൂൺ 25 വരെ നീട്ടി. ജൂൺ മൂന്നിനാണ് മണിപ്പൂരിൽ ഗോത്രവർഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
English Summary:Another firing in Manipur; Two soldiers injured
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.