22 January 2026, Thursday

Related news

January 21, 2026
January 18, 2026
January 18, 2026
January 5, 2026
January 2, 2026
October 18, 2025
October 7, 2025
October 1, 2025
September 30, 2025
September 29, 2025

സുകുമാരനൊപ്പം നിൽക്കുന്നവർക്ക് മാത്രമേ എൻഎസ്എസിൽ തുടരാനാവൂ; പ്രതിനിധി സഭയിൽ നിന്ന് 6 പേർ ഇറങ്ങി പോയി

Janayugom Webdesk
ചങ്ങനാശേരി
June 23, 2023 1:10 pm

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രതിനിധി സഭയില്‍ കലഹം. അഭിപ്രായം പറയാന്‍ അവസരം നല്‍കുന്നില്ലെന്ന് ആരോപിച്ച് പെരുന്നയിലെ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ നിന്നും ആറുപേര്‍ ഇറങ്ങിപ്പോയി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉൾപ്പടെ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് പ്രതിഷേധം.

എൻഎസ്എസ് അടൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കലഞ്ഞൂർ മധുവിന്റെ നേതൃത്വത്തിലുള്ളവരാണ് ഇറങ്ങിപ്പോയത്.
എൻഎസിൽ ജനാധിപത്യമില്ലന്ന് കലഞ്ഞൂർ മധു പ്രതികരിച്ചു. ജി സുകുമാരനൊപ്പം നിൽക്കുന്നവർക്ക് മാത്രമേ എൻഎസ്എസിൽ തുടരാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധു പുറത്തായി. പകരം കെബി ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡ്‌ അംഗമായി തെരഞ്ഞെടുത്തു.

Eng­lish Sum­ma­ry: rift in nss over direc­tor board election
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.