21 January 2026, Wednesday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

വളം ചാക്കിന്റെ രൂപമാറ്റത്തില്‍ ഫാക്ടിന് ആശങ്ക

ബേബി ആലുവ
കൊച്ചി
June 24, 2023 9:33 pm

കേന്ദ്ര സർക്കാരിന്റെ’ ഒരു രാജ്യം — ഒരു വളം’ പദ്ധതിയുടെ ഭാഗമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ ഉല്പന്നങ്ങളും മാറിയതോടെ, വിപണിയിൽ കമ്പനിയുടെ തലയെടുപ്പ് ഇടിയുമോ എന്ന ആശങ്ക പ്രബലമായി. പദ്ധതിയുടെ ഭാഗമായി, ഉല്പന്നങ്ങൾ പരിഷ്കരിച്ച ചാക്കുകളിൽ കഴിഞ്ഞ ദിവസമാണ് ഫാക്ട് വിപണിയിലേക്കയച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.
കേരളത്തിലെയും തമിഴ് നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെയും കർഷകർക്ക് ഏറെ പ്രിയങ്കരമായ ഫാക്ട് വളങ്ങൾ ഇനി മറ്റ് പൊതു-സ്വകാര്യ വളം കമ്പനികളുടെ ഉല്പന്നങ്ങളോടൊപ്പം ഭാരത് യൂറിയ, ഭാരത് ഡിഎപി (ഡി — അമോണിയം ഫോസ്ഫേറ്റ് ), ഭാരത് എംഒപി (മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ), ഭാരത് എൻ പി കെ (നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം) എന്നീ പൊതു പേരുകളിലാവും വിപണിയിലുണ്ടാവുക. ബാഗുകളുടെ മൂന്നിൽ രണ്ട് വരുന്ന മുഖ്യഭാഗത്ത് വളത്തിന്റെ പേരും, പ്രധാന മന്ത്രി ഭാരതീയ ജനുർ വരക് പരിയോജന (പിഎം ബിജെപി) എന്ന വളം സബ്സിഡി പദ്ധതിയുടെ പേരും ലോഗോയും കഴിഞ്ഞാൽ, ശേഷിക്കുന്ന മൂന്നിലൊന്ന് ഭാഗത്ത് ഒതുക്കണം നിർമ്മാണക്കമ്പനിയുടെ പേരും ഉല്പന്നവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും.
പൊതുമേഖലയിലുള്ള 15 രാസവളം നിർമ്മാണ ശാലകളുടെ ഉല്പന്നങ്ങളോടൊപ്പം സ്വകാര്യക്കമ്പനികളുടെ വളങ്ങളും ഒരേ ബ്രാന്റ് നാമത്തിൽ’ ഒരു രാജ്യം — ഒരു വളം’ പദ്ധതിയിലുൾപ്പെടുത്തി വിപണിയിൽ എത്തിക്കുന്നതിനെതിരെ വലിയ ആക്ഷേപമുയർന്നിരുന്നു. ആനകൾ മുഖാമുഖം തുമ്പിക്കൈ ഉയർത്തി നിൽക്കുന്ന, കർഷകർക്ക് ചിരപരിചിതമായ ഫാക്ടിന്റെ ചിഹ്നം ചാക്കിന്റെ ഒരു മൂലയിലേക്ക് ഒതുങ്ങുന്നതും ഇഷ്ട വളം പേരുകളുടെ സ്ഥാനത്ത് അപരിചിത ബ്രാന്റ് നാമങ്ങൾ വരുന്നതും ദക്ഷിണേന്ത്യയിലെ കൃഷിക്കാരിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് ആശങ്ക.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വളം വിപണിയിൽ മുഖ്യസ്ഥാനമുള്ള ഫാക്ടിന്റെ ഫോസ്ഫേറ്റ് ആവശ്യപ്പെടുന്ന കർഷകന് കിട്ടുന്നത് ഫാക്ടിന്റെ ഉല്പന്നം തന്നെയാകണമെന്നുമില്ല. കർഷകർക്കിടയിൽ ആവശ്യമായ ബോധവത്കരണം നടത്താത്തതിനാൽ അവർ ഇക്കാര്യങ്ങളാൽ അജ്ഞരുമാണ്. 26തരം വളങ്ങൾ ഫാക്ട് വിപണിയിലിറക്കുന്നുണ്ട്. വേണ്ടത്ര കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായി തീരുമാനം അടിച്ചേൽപ്പിച്ചതിൽ രാസവളം കമ്പനികളും അസന്തുഷ്ടരാണ്.
നഷ്ടത്തിന്റെ പേര് പറഞ്ഞ് കേന്ദ്രം വില്ക്കാൻ വച്ച സ്ഥാപനമാണ് ഫാക്ട്. കമ്പനിയുടെ നാല് വർഷത്തെ ലാഭം 2902.32 കോടി രൂപയാണ്. ഇക്കുറി ഉല്പാദനത്തിലും വില്പനയിലും ലാഭത്തിലും ചരിത്രനേട്ടമാണുണ്ടായത്.

eng­lish sum­ma­ry; FACT is con­cerned about the chang­ing shape of the manure sack

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.