24 January 2026, Saturday

വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധവും, പ്രവൃത്തികളും ഇസ്‍ലാമിൽ വിലക്കപ്പെട്ടത്; അലഹബാദ് ഹൈക്കോടതി

Janayugom Webdesk
അലഹബാദ്
June 25, 2023 3:39 pm

വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധവും ലൈംഗിക പ്രവൃത്തികളും ഇസ്‍ലാമിൽ വിലക്കപ്പെട്ടതാണെന്ന് അലഹബാദ് ഹൈകോടതിയുെടെ വിചിത്ര വിധി. വ്യത്യസ്ത മതവിഭാഗത്തിൽ പെട്ട വിവാഹം കഴിക്കാതെ ഒന്നിച്ചുജീവിക്കുന്ന ദമ്പതികൾ സമർപ്പിച്ച ഹരജി തള്ളിയാണ് അലഹബാദ് കോടതിയുടെ വിധി. ജസ്റ്റിസുമാരായ സംഗീത ചന്ദ്ര, നരേന്ദ്ര കുമാർ ​​ജോഹരി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെതാണ് വിധി.

വിവാഹബന്ധത്തിലൂടെയല്ലാത്ത ലൈംഗിക ബന്ധം ഇസ്‍ലാം മതം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി. ഭാര്യയും ഭർത്താവും തമ്മിലല്ലാത്ത ലൈംഗിക ബന്ധം വ്യഭിചാരമായാണ് ഇസ്‍ലാമിൽ കണക്കാക്കുന്നത്. വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധവും വിവാഹേതര ബന്ധവും ഇസ്‍ലാം അംഗീകരിക്കുന്നില്ല. വിവാഹത്തിനു മുമ്പുള്ള ചുംബനവും സ്പർശനവും പോലുള്ള പ്രണയ ചേഷ്ടകളും വിലക്കപ്പെട്ടതാണ് ഇസ്‍ലാം മതത്തിലെന്നും ബെഞ്ച് വ്യക്തമാക്കി.

പെൺകുട്ടിയുടെ മാതാവിന് ഇരുവരും ഒന്നിച്ചു ജീവിക്കുന്നതിൽ എതിർപ്പുണ്ടെന്നും, മാതാവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അതിനാല്‍ തങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിചിത്ര വിധി.

Eng­lish Sum­ma­ry: ‘Mus­lim Law Does­n’t Recog­nise Pre-Mar­i­tal Sex; Forni­fi­ca­tion An Offence Under Quran’: Alla­habad HC

You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.