19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 27, 2024
September 30, 2024
September 27, 2024
July 6, 2023
July 6, 2023
July 6, 2023
June 27, 2023
February 18, 2023
November 2, 2022
September 15, 2022

ഹനുമാന്‍ കുരങ്ങിനെ നിര്‍ബന്ധിച്ച് പിടികൂടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി

Janayugom Webdesk
തിരുവനന്തപുരം
June 27, 2023 11:31 pm

മൃഗശാലയില്‍ നിന്നും പുറത്തുചാടി നഗരത്തില്‍ കറങ്ങി നടക്കുന്ന ഹനുമാന്‍ കുരങ്ങിനെ നിര്‍ബന്ധിച്ച് പിടികൂടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഇണയായ കുരങ്ങ് മൃഗശാലയില്‍ തന്നെ ഉള്ളതിനാല്‍ വൈകാതെ മടങ്ങിവരുമെന്നാണ് പ്രതീക്ഷ. മരത്തിലിരിക്കുന്ന കുരങ്ങിന് ആവശ്യത്തിന് ഭക്ഷണം നല്‍കുന്നുണ്ട്. പിടികൂടാന്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. നിരീക്ഷിക്കാന്‍ രണ്ട് ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ ഡ്യൂട്ടി ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂട് തുറന്നുവിട്ടതില്‍ യാതൊരുവിധ ശ്രദ്ധക്കുറവും ഉണ്ടായിട്ടില്ല. പൊതുജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും അക്രമ സ്വഭാവമുള്ള ഒരു മൃഗമല്ല ഹനുമാന്‍ കുരങ്ങെന്നും മന്ത്രി പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ കൂടി നിരീക്ഷിച്ച ശേഷം തുടര്‍ന്ന് നടപടികള്‍ ആലോചിക്കാമെന്നും മന്ത്രി വ്യക്തമാക്കി. 

ലിയോയും നൈലയും ഒരു കൂട്ടില്‍

മൃഗശാലയിലെ പുതിയ അതിഥികളായ ലിയോയും നൈലയും ഒരുകൂട്ടിലെത്തി. രണ്ട് കൂടുകളില്‍ കഴിഞ്ഞിരുന്ന ഇരുവരും പുതിയ അന്തരീക്ഷവുമായി ഇണങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഒരു കൂട്ടിലാക്കിയത്. ഇവിടെ പുതുതായി എത്തിച്ച ആണ്‍ സിംഹത്തിനും പെണ്‍ സിംഹത്തിനും മൃഗസംരക്ഷണ മന്ത്രി ചിഞ്ചുറാണിയാണ് ലിയോ എന്നും നൈല എന്നും പേരുകള്‍ നല്‍കിയത്.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.