വർക്കലയിൽ വിവാഹത്തലേന്ന് ഗൃഹനാഥനെ കൊന്ന സംഭവത്തില്‍ പ്രതികൾ കുറ്റം സമ്മതിച്ചു. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പ്രതികളില്‍ ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതെ വന്നതോടെ, പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്‍പ പറഞ്ഞു.
വര്‍ക്കല കല്ലമ്പലം വടശേരിക്കോണം സ്വദേശി രാജുവിനെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. മൊഴി ശരിയാണെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ അന്വേഷണം വേണ്ടതുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. പ്രതികള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായാണ് പ്രാഥമിക വിവരം. മറ്റൊരു വിവാഹം നിശ്ചയിച്ചതിന്റെ ദേഷ്യത്തില്‍ പെണ്‍കുട്ടിയുമായി ഇവര്‍ ബഹളം വെച്ചു. ഇത് കേട്ടുവന്ന കുട്ടിയുടെ അച്ഛനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നുവെന്നും ഡി ശില്‍പ പറഞ്ഞു.
ജിഷ്ണു, സഹോദരന്‍ ജിജിന്‍, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരാണ് പ്രതികള്‍. വിവാഹ തലേദിവസമായ ഇന്നലെ രാത്രി ഏകദേശം ഒരു മണിയോടുകൂടി പെൺകുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു, സഹോദരൻ ജിജിൻ എന്നിവരുൾപ്പെട്ട നാലംഗ സംഘമാണ് വിവാഹ വീട്ടിലെത്തി ബഹളം വെച്ചത്. വിവാഹ തലേന്നത്തെ ആഘോഷ പാർട്ടി തീർന്നതിന് പിന്നാലെ ആണ് സംഘം എത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ആദ്യം ബഹളം ഉണ്ടാക്കി. പിന്നീട് വീട്ടിലേക്കെത്തി. വധുവായ ശ്രീലക്ഷ്മിയെ ആക്രമിച്ചു. ശ്രീലക്ഷ്മിയുടെ അച്ഛന്‍ തടഞ്ഞതോടെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
English Summary: varkala murder case accuseds confessed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.