മഹാരാഷ്ട്രയിലെ വെര്‍സോവ‑ബാന്ദ്ര കടല്‍പ്പാലം സവര്‍ക്കറുടെ പേരില്‍ നാമകരണം ചെയ്ത് ഷിന്‍ഡെ സര്‍ക്കാര്‍.ഇനി മുതല്‍ വീര്‍ സവര്‍ക്കര്‍ സേതു എന്നു അറിയപ്പെടും. മുംബൈയില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കം പുനര്‍നാമകരണം ചെയ്ത് അടല്‍ ബിഹാരി വാജ്പോയി സ്മൃതി ന്ഹാവോ ശേവാ അടല്‍ സേതു എന്നാണ് പുതിയ പേര്.
വെര്‍സോവ‑ബാന്ദ്ര കടല്‍പ്പാലത്തിന് സവര്‍ക്കറുടെ പേര് നല്‍കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചിരുന്നു. രണ്ടു പാലങ്ങളും രാജ്യത്തെ രണ്ട് മഹദ് വ്യക്തിത്വങ്ങളുടെ പേരുകളാല്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
കോസ്റ്റല്‍ റോഡ് പ്രോജക്ടിന്റെ ഭാഗമായ വെര്‍സോവ‑ബാന്ദ്ര കടല്‍പ്പാലത്തിന് 17 കിലോമീറ്ററാണ് നീളം. അന്ധേരിയെയും ബാന്ദ്ര‑വോര്‍ളി സീ ലിങ്കിനെയുമാണ് ബന്ധിപ്പിക്കുന്നത്. മുംബൈയെയും നവി മുംബൈയെയുമാണ് മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ബന്ധിപ്പിക്കുന്നത്.
English Summary: Versova-Bandra sea bridge in Maharashtra has been renamed after Savarkar by Govt
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.