
ടൈറ്റാനിക്കിനെ സംബന്ധിച്ച ശാസ്ത്രീയ പര്യവേക്ഷണങ്ങൾക്ക് വിരാമം. മുന്‍കൂട്ടി തീരുമാനിച്ച എല്ലാ പര്യവേക്ഷണ പദ്ധതികളും റദ്ദാക്കിയതായി പര്യവേക്ഷകരുടെ ക്ലബ്ബ് അറിയിച്ചു. ടെെറ്റാനിക് പര്യവേക്ഷണത്തിനായി തിരിച്ച ഓഷ്യന്‍ഗേറ്റിന്റെ ടെെറ്റന്‍ എന്ന സമുദ്ര പേടകം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ച സാഹചര്യത്തിലാണ് തീരുമാനം. റദ്ദാക്കൽ എത്രകാലത്തേക്കാണെന്ന് വ്യക്തമല്ല. എങ്കിലും അടുത്ത വർഷങ്ങളിലൊന്നും പര്യവേക്ഷണം പുനരാരംഭിക്കില്ലെന്നാണ് വിവരം. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കടലിൽ നിന്ന് ഉയർത്തികൊണ്ടുവരുന്നതുൾപ്പെടെയുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ടെെറ്റന്റെ അപകടം.
അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിലേക്കുള്ള ശാസ്ത്രീയ പര്യവേക്ഷണങ്ങള്‍ക്കൊന്നും ഇനി പദ്ധതിയിലില്ലെന്നാണ് ക്ലബ്ബ് അംഗങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ തയ്യാറാക്കിയ പദ്ധതികളും റദ്ദാക്കി. വാണിജ്യ സന്ദർശനങ്ങൾ ഇവിടെ നടക്കാറുണ്ട്. അതിന്റെ കാര്യത്തിൽ വ്യക്തതയില്ലെന്നും ക്ലബ്ബ് അറിയിച്ചു. ന്യൂയോർക്ക് കേന്ദ്രമാക്കിയാണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്.
തന്റെ ജീവിതകാലത്തിനിടെ ഇനിയൊരു പര്യവേക്ഷണവും ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് ടൈറ്റാനിക്കിന്റെ നിർമ്മാണക്കമ്പനിയായിരുന്ന വൈറ്റ് സ്റ്റാർ മെമ്മറീസ് ലിമിറ്റഡ് സിഇഒ ഡേവിഡ് സ്കോട്ട് ബെഡ്റാഡ് പറഞ്ഞു. ടൈറ്റാനിക്കിനെ സംബന്ധിച്ച് ഭാവിയിൽ ഗവേഷണങ്ങൾ നടക്കാനുള്ള സാധ്യത വളരെ കുറവാണ്. ടെെറ്റന്റെ ദുരന്തത്തെ സംബന്ധിച്ച് അന്വേഷണം വേണം. കൂടുതൽ ശക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary:Titan disaster: Tetanic explorations are cancelled
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.