24 January 2026, Saturday

കാര്‍ഷിക മേഖല വികസനം: പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
June 28, 2023 11:34 pm

രാജ്യത്തെ കാര്‍ഷിക മേഖലയുടെ വികസനം ലക്ഷ്യമിട്ട് പ്രത്യേക പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കാര്‍ഷിക മേഖലയ്ക്കായി 3,70,128.7 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കര്‍ഷകരുടെ ക്ഷേമം മെച്ചപ്പെടുത്തുക, മണ്ണിന്റെ ഉല്പാദന ക്ഷമത വര്‍ധിപ്പിക്കുക, ഭക്ഷ്യ സുരക്ഷയും പാരിസ്ഥിതിക സുസ്ഥിരതയും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള പാക്കേജിനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതെന്ന് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. 2022–23 മുതല്‍ 2024–25 വരെയുള്ള മൂന്നു വര്‍ഷത്തേക്ക് യൂറിയ സബ്‌സിഡി പദ്ധതി തുടരും. ഇതിനായി 3,68,676.7 കോടി രൂപാ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 

മാലിന്യത്തില്‍ നിന്നും സമ്പത്ത് പദ്ധതി മാതൃകയാക്കാന്‍ വിപണി വികസന സഹായ പദ്ധതിക്ക് 1451 കോടി രൂപ വകയിരുത്തി. മണ്ണിനെ സമ്പുഷ്ടീകരിക്കാനും വൃത്തിയായി നിലനിര്‍ത്താനും ചാണകവും കാര്‍ഷിക അവശിഷ്ടങ്ങളും ജൈവ വളമായി ഉപയോഗിക്കാനും ലക്ഷ്യമിടുന്നതാണിത്. മണ്ണിലെ സള്‍ഫറിന്റെ കുറവ് പരിഹരിക്കാന്‍ സള്‍ഫര്‍ ആവരണം ചെയ്ത യൂറിയ (യൂറിയ ഗോള്‍ഡ്) അവതരിപ്പിക്കാനും കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

Eng­lish Sum­ma­ry: Agri­cul­ture sec­tor devel­op­ment: Cen­ter announces spe­cial package

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.