22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 14, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

ഗുജറാത്തില്‍ കനത്ത മഴ; കുടിലിന് മുകളില്‍ മതില്‍ വീണ് നാല് കുട്ടികള്‍ മരിച്ചു

Janayugom Webdesk
അഹമ്മദാബാദ്
June 30, 2023 10:58 am

കനത്ത മഴയില്‍ ഗുജറാത്തിലെ പഞ്ച്മഹലില്‍ കുടിലിന് മുകളില്‍ മതില്‍ ഇടിഞ്ഞു വീണ് നാല് കുട്ടികള്‍ മരിച്ചു. ചിരിറാം ദാമോര്‍ (5), അഭിഷേക് ഭൂരിയ (4), ഗുന്‍ഗുന്‍ ഭൂരിയ (2), മുസ്‌കന്‍ ഭൂരിയ (5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹലോലില്‍ ജിഐഡിസി മേഖലയിലെ ഫാക്ടറിയുടെ സമീപത്തെ മതിലാണ് ഇടിഞ്ഞു വീണത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴയാണ് ഉണ്ടായത്. ഗുജറാത്തില്‍ അടുത്ത രണ്ട് ദിവസവും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത്ത് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ജോലി ചെയ്തിരുന്ന കുടുംബം ഫാക്ടറിയുടെ സമീപം കുടില്‍ കെട്ടി താമസിക്കുകയായിരുന്നു.

Eng­lish Summary:Heavy rains in Gujarat; Four chil­dren died when the wall col­lapsed above the hut

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.