മുസ്ലിം ട്രക്ക് ഡ്രൈവറെ ബീഫ് കടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു. മുഹമ്മദ് സഹിറുദ്ദീന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഏഴ് പേരെ സരൺ ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സരൺ ജില്ലയിലെ ഖോരി പാകർ മേഖലയിലൂടെ സഹിറുദ്ദീന്റെ ട്രക്ക് കടന്നു പോകുമ്പോൾ വാഹനത്തിന് തകരാർ സംഭവിക്കുകയായിരുന്നു. വാഹനം പരിശോധിക്കുന്നതിനിടെ സഹിറുദ്ദീന്റെ അടുത്തേക്ക് ഒരു സംഘമാളുകളെത്തി ട്രക്കിലുള്ളത് എന്താണെന്ന് കാണണമെന്ന് ആവശ്യപ്പെട്ടു. ട്രക്കിൽ നിന്നും ദുർഗന്ധം പുറത്ത് വന്നതിനെ തുടർന്ന് ഇവർ സഹിറുദ്ദീനെ മർദിക്കാനാരംഭിച്ചു. സഹിറുദ്ദീന്റെ സഹായി ഖുർഷിദ് അലി ഓടി രക്ഷപ്പെടുകയായിരുന്നു. കാലില്‍ ശസ്ത്രക്രിയക്ക് വിധേയനായതിനാൽ സഹിറുദ്ദീന് ഓടാൻ സാധിച്ചില്ല. സംഭവമറിഞ്ഞ് പൊലീസെത്തിയിട്ടും മർദനം തുടര്‍ന്നു.
അതേസമയം മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്നതായി കൊണ്ടുപോയ കന്നുകാലികളുടെ എല്ലുകളാണ് ട്രക്കിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് ഹൈദര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാക്ടറി ലൈസൻസോടെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
English Summary: A Muslim youth was allegedly beaten to death by a mob for smuggling meat
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.