8 May 2024, Wednesday

Related news

November 8, 2023
August 16, 2023
July 15, 2023
June 30, 2023
April 2, 2023
February 21, 2023
February 15, 2023
March 15, 2022
January 29, 2022

മുസ്ലിം യുവാവിനെ മര്‍ദ്ദിച്ചുകൊല്ലാന്‍ പൊലിസിനെ സഹായിച്ച ഗോസംരക്ഷകന് അവാര്‍ഡ് നല്‍കി പൊലീസ്

Janayugom Webdesk
ചണ്ഡീഗഡ്
February 15, 2023 5:51 pm

പശുക്കടത്തുകാരെ ആക്രമിക്കുന്നതിന് പൊലീസുകാരെ സഹായിച്ച ഗോസംരക്ഷകന് അവാര്‍ഡ് നല്‍കി പൊലീസ്. മോനു മനേസർ എന്നറിയപ്പെടുന്ന മോഹിതിനെയാണ് പൊലീസ് ആദരിച്ചത്. പൊലീസിന്റെ ഒത്താശയോടെ, സംസ്ഥാനത്തെ പശുക്കടത്ത് കാരെന്ന് സംശയിക്കുന്ന ആരെ വേണമെങ്കിലും ഇവര്‍ക്ക് ആക്രമിക്കാം. ബജ്‌റംഗ് ദൾ ഹരിയാന അംഗവും ഗുഡ്ഗാവിലെ ഹരിയാന സർക്കാരിന്റെ ഗോസംരക്ഷണ സേനാ അംഗവുമാണ് മോഹിതെന്ന് പൊലീസ് പറയുന്നു. 

2021 ജൂലൈയിൽ ഹരിയാന സർക്കാർ പ്രത്യേക പശു സംരക്ഷണ ടാസ്‌ക് ഫോഴ്‌സിനെ രൂപികരിച്ചിരുന്നു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഗോസേവകരും ഗൗരക്ഷകരും ടാസ്‌ക്‌ഫോഴ്‌സിന്റെ ഭാഗമാകുമെന്നും പശുക്കളുടെ അനധികൃത കടത്ത്, കടത്ത്, കശാപ്പ് എന്നിവ തടയാനും കള്ളക്കടത്തിനെയും കശാപ്പിനെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുകയാണ് ഈ സംഘത്തിന്റെ പ്രധാനലക്ഷ്യങ്ങള്‍. 

നേരത്തെ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഘത്തിന് നേതൃത്വം നല്‍കിയതും ഇയാളാണ്. സംഭവത്തില്‍ കേസെടുക്കുന്നതിന് പകരം യുവാവ് കൊല്ലപ്പെട്ടത് അക്രമങ്ങളിലൂടെയല്ല വണ്ടിയിടിച്ചതിനെത്തുടര്‍ന്നാണെന്ന് പൊലീസ് വാദിച്ചിരുന്നു. 

തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇവരുടെ പക്കലുണ്ട്. അതേസമയം ഗോസംരക്ഷണത്തിന്റ മറവില്‍ ഇവര്‍ അക്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്ന വീഡിയോ വൈറലായതിന് പിന്നാലെ, പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പിന്നീട് നടപടിയൊന്നുമെടുത്തിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: The police gave an award to the cow vig­i­lante who helped the police to beat up the Mus­lim youth

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.